തിരുവനന്തപുരം: തുടർഭരണം വരുേമ്പാൾ സ്വയം അധികാരകേന്ദ്രങ്ങളായി മാറുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന ആളുകളുണ്ടാകുമെന്ന് രണ്ടാം പിണറായി സർക്കാറിന് മുന്നറിയിപ്പ് നൽകി സി.പി.എം സംസ്ഥാന നേതൃത്വം. അത്തരം പ്രവണതകളെ ശക്തമായി നേരിടാനാകണമെന്നും സർക്കാർ പ്രവർത്തനത്തിന് സംസ്ഥാന സമിതി അംഗീകരിച്ച 'സംസ്ഥാന സർക്കാറും വർത്തമാനകാല കടമകളും' എന്ന രേഖയിൽ വ്യക്തമാക്കുന്നു.
'തുടർഭരണമുണ്ടാകുേമ്പാൾ സ്വാഭാവികമായും സ്ഥാപിത താൽപര്യക്കാർ പല വഴിയിലൂടെ സ്വാധീനിക്കാൻ ശ്രമിക്കും. ഇത് മനസ്സിലാക്കാൻ കഴിയണം. ഭരണത്തിന് നേതൃത്വം കൊടുക്കേണ്ടത് മന്ത്രിമാരാണ്. ഒാരോ വകുപ്പിെൻറയും സവിശേഷതകൾ ഉൾക്കൊണ്ട് ഇടപെടാൻ മന്ത്രിമാർക്ക് കഴിയണം. അതത് വകുപ്പുതലത്തിൽ തീരുമാനിക്കേണ്ട കാര്യങ്ങൾ അത്തരത്തിൽ പരിഹരിക്കാൻ കഴിയണം'.
മന്ത്രി ഒാഫിസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശവും രേഖ മുന്നോട്ടുവെക്കുന്നു: ഒാഫിസിൽ വരുന്നവരോട് നല്ല നിലയിൽ പെരുമാറണം. പരാതികൾ ഫോണിൽ സ്വീകരിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണം. പി.എസ്.സി റാങ്ക് പട്ടികയിലെ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിക്കണം. വർക്കിങ് അറേഞ്ച്മെൻറ് നിരുത്സാഹപ്പെടുത്തണം. താഴ്ന്ന ശമ്പളനിരക്കിലുള്ള തസ്തികകളിൽ ഉയർന്ന ശമ്പളനിരക്കുള്ള തസ്തികകളിലുള്ളവരെ ഡെപ്യൂേട്ടഷന് അയക്കുന്ന രീതി ഉണ്ടാകരുത്. സ്ഥലംമാറ്റം നിയമാനുസൃതമാകണം. സ്പെഷൽ ഒാർഡറുകൾ നിരുത്സാഹപ്പെടുത്തണം. പൊതുവായ പ്രശ്നങ്ങളിൽ പൊതു ഒാർഡറുകൾ പുറപ്പെടുവിക്കണം. സർക്കാറിനെതിരായ പ്രചാരണങ്ങൾക്ക് അതത് ഘട്ടത്തിൽതന്നെ മറുപടി നൽകണം. ഉദ്യോഗസ്ഥ മേധാവിത്വത്തെയും ചുവപ്പുനാടകളിൽ കുരുങ്ങി നിലക്കുന്ന പ്രവർത്തനത്തെയും മറികടന്ന് ജനകീയ സംവിധാനമായി സർക്കാറിനെ മാറ്റിയെടുക്കാൻ സവിശേഷ ശ്രദ്ധയുണ്ടാകണം. തുടർച്ചയായി ഭരണത്തിലിരിക്കുേമ്പാൾ സർക്കാർ- ഭരണതലത്തിൽ വരാനിടയുള്ള പ്രശ്നങ്ങളെ മനസ്സിലാക്കാൻ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും സംസ്ഥാന സർക്കാറുകളിലെയും അനുഭവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാൻ കഴിയണം. അതിൽ ആവശ്യമായ മുൻകരുതൽ വേണമെന്നും രേഖ നിർദേശിച്ചു. ദേശാഭിമാനിയിൽ 'പാർട്ടിയും സംസ്ഥാന ഭരണവും' എന്ന പേരിലെഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ രേഖയുടെ ഉള്ളടക്കം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.