കൊച്ചി: മാധ്യമങ്ങളോട് മര്യാദ പുലർത്തേണ്ടത് ഭരണകൂടത്തിന്‍റെ ചുമതലയാണെന്ന് എഴുത്തുകാരനും 'മാധ്യമം' മുൻ ചീഫ് എഡിറ്ററുമായ സി. രാധാകൃഷ്ണൻ. എത്ര വലിയ മഹാരാജാവായാലും ആ മര്യാദ പാലിക്കണം. അവരുടെ നിലനിൽപ് ആ മര്യാദയിലാണ്. വാർത്ത സമ്മേളനത്തിന് വിളിച്ചുവരുത്തിയ മീഡിയവൺ, കൈരളി ചാനലുകളെ ഗവർണർ പുറത്താക്കിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വാർത്തകൾ ലോകത്തെ അറിയിക്കാനുള്ളതാണ്. അറിയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. വാർത്ത കൊടുക്കുകയെന്നത് പത്രപ്രവർത്തകരുടെ അവകാശമാണ്. അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പ്രസ് ക്ലബിൽ വാർത്ത സമ്മേളനത്തിനിടെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.