സ്ത്രീകൾക്ക് പ്രാധാന്യം നൽകാതിരുന്നത് തെറ്റായ നടപടി- കെ.വി തോമസ്

കൊച്ചി: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കാതിരുന്നത് തെറ്റായ നടപടിയായെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്‍റ് കെ.വി. തോമസ്. ഒരാള്‍ക്ക് ഒരു പദവി നടപ്പിലാക്കിയാല്‍ പകുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും കെ.വി. തോമസ് പറഞ്ഞു.

എറണാകുളത്തടകം സ്ത്രീകളെ പരിഗണിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളെ പരിഗണിക്കേണ്ടതായിരുന്നു. സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ചെറിയ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അത് പരിഹരിച്ച് വളരെ വേഗം മുന്നോട്ടുപോകും.

സ്ത്രീള്‍ക്ക് സീറ്റ് നല്‍കണമായിരുന്നു. ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാള്‍ക്ക് ഒരു പദവി എന്ന രീതിയിലാകും കാര്യങ്ങളെന്നും കെ.വി തോമസ് പറഞ്ഞു. 

Tags:    
News Summary - It is wrong to not give importance to women- KV Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.