ഫോട്ടോ; പി.ബി. ബിജു

പി​ണ​റാ​യി​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത് അ​യാ​ൾ ചെ​യ്യ​ട്ടേ; ബാ​ക്കി ന​മു​ക്ക് നോ​ക്കാമെന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: 20 ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന വ്യ​ക്തി​യാ​ണ് താനെന്നും അ​മ്മ​യു​ടെ മു​ന്നി​ൽ നി​ന്ന് അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ തീ​രു​മാ​ന​മാ​ണെന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ.

പി​ണ​റാ​യി​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത് അ​യാ​ൾ ചെ​യ്യ​ട്ടേ. ബാ​ക്കി ന​മു​ക്ക് നോ​ക്കാം. പൊ​ലീ​സ് പി​ണ​റാ​യി വി​ജ​യ​ന്‍റെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ളാ​യി മാ​റി​യി​രി​ക്കു​ന്നു. സി.​ഐ ഏ​രി​യ സെ​ക്ര​ട്ട​റി​യെ പോ​ലെ​യാ​ണ് പെ​രു​മാ​റി​യ​തെന്നും രാ​ഹു​ൽ പറഞ്ഞു. 

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട​ കേസി​ലാണ് സംസ്ഥാന പ്രസിഡന്‍റ്​ രാഹുല്‍ മാങ്കൂട്ടത്തിൽ റിമാൻഡിലായത്. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്​ ഒന്നാം പ്രതി. ഷാഫി പറമ്പില്‍ എം.എല്‍.എയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതികളാണ്​. കേസില്‍ അറസ്റ്റിലാകുന്ന ആദ്യ നേതാവാണ് രാഹുല്‍.

അടൂര്‍ മുണ്ടപ്പള്ളിയിലെ വീട്ടില്‍നിന്ന് ​ചൊവ്വാഴ്ച രാവിലെ ഏഴിന്​ കസ്റ്റഡിയിൽ എടുത്ത രാഹുലിനെ 10.30ഓടെ തിരുവനന്തപുരം കന്‍റോൺമെന്‍റ്​ സ്​റ്റേഷനിൽ എത്തിച്ച്​ അറസ്റ്റ്​ രേഖപ്പെടുത്തുകയായിരുന്നു​. അടൂർ പൊലീസുമായി രാവി​ലെ എത്തിയ കന്‍റോണ്‍മെന്‍റ്​ പൊലീസ് കേസ്​ ബോധ്യപ്പെടുത്തി തിരുവനന്തപുരത്തേക്ക്​ കൂടെ വരാൻ ആവശ്യപ്പെടുകയായിരുന്നു.

നവകേരള സദസ്സിനിടെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേര്‍ന്ന് കെ.എസ്.​യു- യൂത്ത്​ കോൺഗ്രസ്​ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സെക്രട്ടേറിയറ്റ് മാര്‍ച്ച്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

Tags:    
News Summary - It was Pinarayi's decision to arrest her in front of her - Rahul In Mankoottathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.