കശുവണ്ടി കോര്‍പറേഷന്‍: വി.ഡി. സതീശന്‍െറ ആരോപണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ –മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷനില്‍ തോട്ടണ്ടി സംഭരിച്ചതില്‍ അഴിമതി നടന്നെന്ന വി.ഡി. സതീശന്‍െറ ആരോപണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയില്‍. സര്‍ക്കാര്‍ ഉത്തരവായി സതീശന്‍ ഉയര്‍ത്തിക്കാട്ടിയ രേഖകള്‍ ശരിയല്ളെന്നും അവര്‍ പറഞ്ഞു. ജൂലൈ 22ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ ഇറക്കുമതി സുതാര്യമാക്കാനായിരുന്നു.

കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് മൂന്ന് പ്രാവശ്യം ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും പങ്കെടുത്തില്ല. ഈ സര്‍ക്കാര്‍ വിളിച്ച രണ്ട് ടെന്‍ഡറിലും ആരും പങ്കെടുത്തില്ല. ഒരു ടെന്‍ഡറില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. അത് അംഗീകരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ലോക്കല്‍ പര്‍ച്ചേസിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കശുവണ്ടി വികസന കോര്‍പറേഷന്‍ എം.ഡിയായിരുന്ന ജീവന്‍ കത്ത് നല്‍കിയിരുന്നു.

ഇതാണ് ഉത്തരവായി സതീശന്‍ ഉയര്‍ത്തിക്കാട്ടിയത്. അതിനുശേഷം ലോക്കല്‍ പര്‍ച്ചേസിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. അതില്‍ കൃത്യമായ 11 വ്യവസ്ഥകള്‍ വെച്ചു. ഏത് രാജ്യത്തുനിന്നാണ് തോട്ടണ്ടി കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒപ്പം ഇതിന്‍െറ ഗുണനിലവാരവും അളവും ആര്‍.ബി.എസിനെക്കൊണ്ട് പരിശോധിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഇതൊക്കെ തെറ്റായി വ്യാഖ്യാനിച്ചാണ് സതീശന്‍ കഴിഞ്ഞദിവസം ആരോപണമുന്നയിച്ചതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - j mercykutty amma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.