തിരുവനന്തപുരം: ഡി.ജി.പി. ജേക്കബ് തോമസിന്‍റെ സസ്പെൻഷൻ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശ അനുസരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സസ്പെൻഷൻ കാലാവധി നീട്ടിയത്. ഓഖി വിഷയം ഉൾപ്പെടെ കാര്യങ്ങളിൽ സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് കഴിഞ്ഞ ഡിസംബര്‍ 20നാണ് ജേക്കബ് തോമസിനെ സർക്കാർ സസ്പെൻറ് ചെയ്തത്.
തുടർന്ന്, അനുവാദമില്ലാതെ പുസ്തകമെഴുതിയെന്ന കാരണം ചൂണ്ടിക്കാട്ടി സർക്കാർ അദ്ദേഹത്തെ വീണ്ടും സസ്പെൻഡ് ചെയ്തു. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ നീട്ടിയത്.
കഴിഞ്ഞ എട്ട് മാസമായി സസ്പെൻഷനിലാണ് ജേക്കബ് തോമസ്. ഒരു വർഷം വരെ ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിറുത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ട്. എന്നാൽ, അതിന് ശേഷം സസ്പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്ര സർക്കാറിന്‍റെ അനുമതി വാങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.