കണ്ണും മൂക്കും ഒഴികെ എല്ലായിടത്തും വെട്ടേറ്റ് ബാൻഡേജിട്ട് ബീഭൽസമായ അവസ്ഥയിലാണ് കേരളമെന്ന് മുൻ വിജിലൻസ് മേധാവ് ജേക്കബ് തോമസ്.
2008 ൽ അഴീക്കോട് കേരളത്തെ പറ്റി പറഞ്ഞ ഇക്കാര്യം ഇപ്പോൾ കൂടുതൽ പ്രസക്തമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് പരോക്ഷമായി സർക്കാറിനെ വിമർശിച്ച് ജേക്കബ് തോമസ് രംഗത്തെത്തിയത്.
കേരളത്തിൽ ബീച്ചിൽ നടക്കുന്നയാളെ കൊല്ലുന്നു. ഉറങ്ങിക്കിടക്കുന്നയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കൊല്ലുന്നു. കേരളം നിശബ്ദമായിപ്പോയെന്നും സമൂഹ മാധ്യമങ്ങളിലെ കലപിലക്കപ്പുറം എന്താണ് ഇവിടത്തെ ജനങ്ങളുടെ പ്രതികരണ ശേഷിയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.