ജേക്കബ് തോമസിനെ വിടാതെ സർക്കാർ, മൂന്നാമതും സസ്പെൻഷൻ

തിരുവനന്തപുരം: ഒരു വർഷമായി സസ്പെൻഷനിലിരിക്കുന്ന ഡി.ജി.പി ജേക്കബ് തോമസിന്​ വീണ്ടും സസ്പെൻഷൻ. തുറമുഖ ഡയറക്ടറ ായിരിക്കെ ഡ്രജർ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ്​ അന്വേഷണത്തി​​​െൻറ പശ്ചാത്തലത്തിലാണ് സംസ് ഥാനത്തെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ സർക്കാർ മൂന്നാമതും സസ്പെൻഡ് ചെയ്തത്. അനുമതിയില്ലാതെ പുസ്തകമെഴുതിയതിനു ള്ള സസ്പെൻഷൻ 20ന് അവസാനിച്ച പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച രാത്രി തന്നെ വീണ്ടും സസ്പെൻഡ് ചെയ്​ത്​ ആഭ്യന്തരവകുപ് പ് ഉത്തരവിട്ടത്​. ആറുമാസമാണ് സസ്പെൻഷൻ കാലാവധി.

ചട്ടപ്രകാരം സിവില്‍ സർവിസ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാറിന് പുറത്തുനിർത്താവുന്ന കാലയളവ് ഒരു വർഷമാണ്. അതിനു ശേഷം സസ്‌പെന്‍ഷന്‍ നീട്ടുന്നതിന് കേന്ദ്രസര്‍ക്കാർ അനുമതി ആവശ്യമാണ്. ഇതനുസരിച്ച്​ കഴിഞ്ഞ 16ന് സസ്പെൻഷൻ നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ​േപഴ്​സനൽ മന്ത്രാലയത്തിന് സർക്കാർ കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഇതോടെയാണ് ഡ്രജർ അഴിമതിയിൽ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും തെളിവ്​ നശിപ്പിക്കാനും സാധ്യതയുള്ളതിനാൽ ജേക്കബ് തോമസിനെ സർവിസിൽനിന്ന്​ മാറ്റിനിർത്തണമെന്ന വിജിലൻസ്​ ഡയറക്റുടെ ശിപാർശ ചൂണ്ടിക്കാട്ടി വീണ്ടും സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.

ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറിന് വീഴ്ച സംഭവി​െച്ചന്ന് ആക്ഷേപം ഉന്നയിച്ചതോടെയാണ് ജേക്കബ് തോമസിനെ 2017 ഡിസംബർ 19ന് ആഭ്യന്തരവകുപ്പ് ആദ്യം സസ്പെൻഡ് െചയ്തത്. എന്നാൽ, കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. അദ്ദേഹം സർവിസിൽ തിരികെ പ്രവേശിക്കുമെന്ന സാഹചര്യം വന്നപ്പോൾ ചട്ടം ലംഘിച്ച് പുസ്തകമെഴുതിയെന്ന കാരണം ചൂണ്ടിക്കാട്ടി വീണ്ടും സസ്പെൻഡ് ചെയ്തു.

ഇക്കാര്യം പരിശോധിക്കാൻ ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദ​​​​െൻറ നേതൃത്വത്തിൽ സമിതിയെയും നിയോഗിച്ചു. എന്നാൽ, സമിതിക്കു മുന്നിൽ ഹാജരാകാനോ വിശദീകരണം നൽകാനോ ജേക്കബ് തോമസ് തയാറായില്ല. ഇതോടെ സസ്പെൻഷൻ നീട്ടണമെന്ന് രാജീവ് സദാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകി. ഇതിനു കേന്ദ്ര അംഗീകാരം ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ മാസം നാലിന് ഡ്രജർ അഴിമതിയിൽ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും വിജിലൻസ് ഡയറക്ടർ മുഹമ്മദ് യാസീനെകൊണ്ട് റിപ്പോർട്ട് എഴുതി വാങ്ങിപ്പിച്ചതും.

Tags:    
News Summary - Jacob Thomas Suspension Again-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.