ഫോണ്‍ ചോര്‍ത്തല്‍: ജേക്കബ് തോമസിന്റെ പരാതി അന്വേഷിക്കും

തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തുന്നുവെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ ചുമതല.
ജേക്കബ് തോമസിന്റെ പരാതി വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ തീരുമാനമാകും. ആഭ്യന്തര വകുപ്പ് അറിയാതെ ഫോണ്‍ ചോര്‍ത്താനാവില്ലന്നിരിക്കെ ജേക്കബ് തോമസ് നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. വിഷയം പ്രതിപക്ഷം നാളെ സഭയില്‍ ഉന്നയിക്കുന്നതിന് മുമ്പ് അന്വേഷണം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം.

Tags:    
News Summary - jacob thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.