കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഇടതുമുന്നണി സ്ഥാനാർഥിയായി യുവനേതാവ് െജയ്ക് സി. തോമസ് മത്സരിക്കും. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ അഡ്വ. കെ. അനിൽകുമാറിനെ മത്സരിപ്പിക്കാനും സി.പി.എം ജില്ല സെക്രേട്ടറിയറ്റിൽ തീരുമാനമായി.
ഏറ്റുമാനൂരിൽ സിറ്റിങ് എം.എൽ.എ കെ. സുരേഷ്കുറുപ്പിനാണ് സാധ്യത. എന്നാൽ, പാർട്ടി സാധ്യതപട്ടികയില്‍ ജില്ല സെക്രട്ടറി വി.എന്‍. വാസവനും ഇടംപിടിച്ചു. ഇരുവര്‍ക്കും മത്സരിക്കാൻ മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്നാണ് സി.പി.എം ജില്ല കമ്മിറ്റിയുടെ നിലപാട്. പ്രഥമപരിഗണന സുരേഷ് കുറുപ്പിനായിരിക്കും. കോട്ടയത്തും വി.എന്‍. വാസവെൻറ പേരുണ്ട്. പാർട്ടി അനുവദിച്ചാൽ ഏറ്റുമാനൂരില്‍ മത്സരിക്കാനാണ് വാസവന് താൽപര്യം.
ഉമ്മൻ ചാണ്ടിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ച െജയ്ക് സി. തോമസ് 44505 വോട്ട് നേടിയിരുന്നു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവുമാണ്.
ജില്ലയിൽ കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പാലാ, ചങ്ങനാേശ്ശരി, പൂഞ്ഞാർ സീറ്റുകൾ ജോസ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും അന്തിമതീരുമാനം ആയിട്ടില്ല. പൂഞ്ഞാറിൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും ദേശാഭിമാനി ജനറൽ മാനേജറുമായ കെ.ജെ. തോമസിനെ മത്സരിപ്പിക്കാനും പാർട്ടിക്ക് താൽപര്യമുണ്ട്. വൈക്കത്ത് സിറ്റിങ് എം.എൽ.എ സി.കെ. ആശയാണ് ഇടതുസ്ഥാനാർഥി. പാലായിൽ ജോസ്കെ. മാണി മത്സരിച്ചേക്കും.
കടുത്തുരുത്തിയിൽ മോൻസ് ജോസഫിനെതിരെ കരുത്തനെത്തന്നെ രംഗത്തിറക്കാനാണ് ജോസ് വിഭാഗത്തിെൻറ തീരുമാനം. പൂഞ്ഞാർ ജോസ് വിഭാഗത്തിനെങ്കിൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കലാകും സ്ഥാനാർഥി. പി.സി. ജോർജ് ഒറ്റക്ക് മത്സരിക്കും. കാഞ്ഞിരപ്പള്ളിയിൽ ജോസ് വിഭാഗത്തിെല സിറ്റിങ് എം.എൽ.എ ഡോ. എൻ. ജയരാജും ചങ്ങനാശ്ശേരി ലഭിച്ചാൽ ജോബ് മൈക്കിളും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.