നിസാരകാര്യത്തിന്​ മൊ​​ബൈ​​ലി​​ൽ വി​​ളി​​ച്ചാ​​ൽ ‘പ​​ണി​​കി​​ട്ടും’

ജ​​​യി​​​ലു​​​ക​​​ളി​​​ലെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​ത്തെ​​​യും പൊ​​​തു​​​വാ​​​യ അ​​​ച്ച​​​ട​​​ക്ക​​​ത്തെ​​​യും ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ മൊ​​​ബൈ​​​ല്‍ഫോ​​​ണി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​വൂ 
തൃ​​ശൂ​​ർ: ജ​​യി​​ൽ മേ​​ധാ​​വി​​യെ മൊ​​ബൈ​​ൽ ഫോ​​ണി​​ൽ വി​​ളി​​ച്ചാ​​ൽ പ​​ണി ഉ​​റ​​പ്പ്.  അ​​പ്ര​​ധാ​​ന കാ​​ര്യ​​ങ്ങ​​ൾ​​ക്ക് ത​​ന്നെ ഫോ​​ണി​​ൽ വി​​ളി​​ക്കു​​ന്ന​​ത് അ​​ച്ച​​ട​​ക്ക ലം​​ഘ​​ന​​മാ​​ണെ​​ന്ന ജ​​യി​​ൽ ഐ.​​ജി   സ​​ർ​​ക്കു​​ല​​ർ മു​​ഖാ​​ന്ത​​രം കീ​​ഴു​​ദ്യോ​​ഗ​​സ്​​​ഥ​​രെ അ​​റി​​യി​​ച്ചു. 

രാ​​പ്പ​​ക​​ൽ ഭേ​​ദ​​മ​​ന്യേ  പ്രാ​​ധാ​​ന്യ​​മ​​ല്ലാ​​ത്ത വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഫോ​​ണി​​ൽ വി​​ളി​​ച്ചു ശ​​ല്യ​​പ്പെ​​ടു​​ത്തു​​ന്നു​​വെ​​ന്ന് കാ​​ട്ടി​​യാ​​ണ് പു​​തി​​യ സ​​ർ​​ക്കു​​ല​​ർ ജ​​യി​​ൽ ഐ.​​ജി പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.  ജ​​യി​​ൽ വ​​കു​​പ്പി​​ൽ അ​​സി​​സ്്റ്റ​​ൻ​​റ് പ്രി​​സ​​ൺ ഓ​​ഫി​​സ​​ർ​​മാ​​ർ മു​​ത​​ൽ ജ​​യി​​ൽ സൂ​​പ്ര​​ണ്ടു​​മാ​​ർ വ​​രെ നി​​സാ​​ര​​കാ​​ര്യ​​ങ്ങ​​ൾ പ​​റ​​ഞ്ഞ്​  നി​​ത്യ​​വും  വി​​ളി​​ക്കു​​ന്ന​​ത് വ​​ർ​​ധി​​ക്കു​​ന്നു​​വെ​​ന്ന് കാ​​ട്ടി​​യാ​​ണ് സ​​ർ​​ക്കു​​ല​​ർ. അ​​പ്ര​​ധാ​​ന​​മാ​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ രാ​​ത്രി​​യും പ​​ക​​ലും മൊ​​ബൈ​​ൽ ഫോ​​ണി​​ൽ വി​​ളി​​ച്ച് നി​​ര​​ന്ത​​രം ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്നു.ജ​​യി​​ലു​​ക​​ളി​​ലെ ക്ര​​മ​​സ​​മാ​​ധാ​​ന​​ത്തെ​​യും പൊ​​തു​​വാ​​യ അ​​ച്ച​​ട​​ക്ക​​ത്തെ​​യും ബാ​​ധി​​ക്കു​​ന്ന പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഉ​​ണ്ടെ​​ങ്കി​​ല്‍ മാ​​ത്ര​​മേ ജ​​യി​​ല്‍മേ​​ധാ​​വി​​യെ മൊ​​ബൈ​​ല്‍ഫോ​​ണി​​ല്‍ ബ​​ന്ധ​​പ്പെ​​ടാ​​വൂ എ​​ന്നാ​​ണ്​ നി​​ർ​​ദേ​​ശം.

ജ​​യി​​ൽ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ക്ര​​മ​​സ​​മാ​​ധ​​ന​​ത്തേ​​യും പൊ​​തു​​വാ​​യ അ​​ച്ച​​ട​​ക്ക​​ത്തേ​​യും ബാ​​ധി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഗൗ​​ര​​വ​​മേ​​റി​​യ പ്ര​​ശ്ന​​ങ്ങ​​ൾ, ഏ​​തെ​​ങ്കി​​ലും പ്ര​​തി ജ​​യി​​ലി​​ൽ നി​​ന്ന്  ര​​ക്ഷ​​പ്പെ​​ടാ​​നി​​ട​​യു​​ള്ള അ​​വ​​സ​​രം, ജ​​യി​​ൽ അ​​ന്തേ​​വാ​​സി​​ക​​ളു​​ടെ ആ​​രോ​​ഗ്യ​​സ്ഥി​​തി​​യെ ഗു​​രു​​ത​​ര​​മാ​​യി ബാ​​ധി​​ക്കു​​ന്ന രോ​​ഗ​​ങ്ങ​​ൾ, അ​​ന്തേ​​വാ​​സി​​ക​​ൾ മ​​ര​​ണ​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യം, ജ​​യി​​ൽ​​സു​​ര​​ക്ഷ​​യെ​​യും ന​​ട​​ത്തി​​പ്പി​​നെ​​യും ഗു​​രു​​ത​​ര​​മാ​​യി ബാ​​ധി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള അ​​ടി​​യ​​ന്ത​​ര ഘ​​ട്ട​​ങ്ങ​​ൾ എ​​ന്നി​​വ ഉ​​ണ്ടാ​​കു​​മ്പോ​​ൾ  മാ​​ത്ര​​മേ ജ​​യി​​ൽ​​മേ​​ധാ​​വി​​യെ നേ​​രി​​ട്ടു ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ടാ​​വൂ.  ജ​​യി​​ല്‍വ​​കു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മ​​റ്റു വി​​ഷ​​യ​​ങ്ങ​​ള്‍ക്ക് ജ​​യി​​ല്‍ ഡി.​​ജി.​​പി.​​യു​​ടെ ഔ​​ദ്യോ​​ഗി​​ക ലാ​​ന്‍ഡ് ലൈ​​ന്‍ ന​​മ്പ​​റാ​​യ 0471-2342744, 0471-2330525 (ക്യാ​​മ്പ് ഓ​​ഫി​​സ് ന​​മ്പ​​ര്‍) എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ക്ക​​ണം. വ​​കു​​പ്പി​​ലെ എ​​ല്ലാ ജീ​​വ​​ന​​ക്കാ​​ര്‍ക്കും സ​​ർ​​ക്കു​​ല​​ർ കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്. 

Tags:    
News Summary - Jail dgp circular on phone call-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.