തിരുവനന്തപുരം: ജൽജീവൻ ദൗത്യത്തിന് കീഴിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ സംസ്ഥാനത്തിന് 9,000 കോടി രൂപ നൽകിയതായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജൽജീവൻ മിഷന്റെയും സ്വച്ഛ് ഭാരത് മിഷന്റെയും (ഗ്രാമീൺ) പുരോഗതി സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി മന്ത്രി പറഞ്ഞുജൽജീവൻ മിഷൻ, സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ എന്നിവയുടെ നിർവഹണ പുരോഗതിയാണ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി വിലയിരുത്തിയത്. ജൽജീവൻ മിഷന്റെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് റെയിൽവേ, നാഷനൽ ഹൈവേ അതോറിറ്റി, കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട അനുമതികൾ അതിവേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി.
ഇരുപദ്ധതികളുടെയും പ്രവർത്തനം വേഗത്തിലാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയെ പൊന്നാടണയിച്ചു സ്വീകരിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന് ആറന്മുള കണ്ണാടിയും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.