തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന് കാരണം ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ വായ്പകൾ തിരിച്ച് പിടിക്കാൻ തുടങ്ങിയതാണെന്ന് മന്ത്രി കെ.ടി ജലീൽ. വായ്പകൾ എടുത്തിരിക്കുന്നവരിൽ ഭൂരിപക്ഷവും മുസ്ലിം ലീഗ് പ്രവർത്തകരാണ്. ലീഗ് പ്രവർത്തകർ കൂട്ടത്തോടെ വായ്പയെടുത്ത് തിരിച്ചടക്കുന്നില്ലെന്നും ജലീൽ ആരോപിച്ചു.
പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും പരസ്യം നൽകിയാണ് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജറെ നിയമിച്ചത്. ചന്ദ്രികയിലും ഇതുമായി ബന്ധപ്പെട്ട് പരസ്യം നൽകിയിട്ടുണ്ട്. ചുരുങ്ങിയപക്ഷം ചന്ദ്രികയെങ്കിലും യൂത്ത്ലീഗ് വായിക്കണമെന്നും ജലീൽ പരിഹസിച്ചു.
ഏഴുപേരാണ് നിയമനത്തിനായി അപേക്ഷ നൽകിയത്. ഇതിൽ മൂന്ന് പേരാണ് അഭിമുഖത്തിനെത്തിയത്. ഇവർക്കാർക്കും തെന്ന യോഗ്യയില്ലാത്തതിനാൽ സർക്കാർ ഡെപ്യൂേട്ടഷൻ നിയമനത്തിലേക്ക് നീങ്ങുകയായിരുന്നു. ഡെപ്യൂേട്ടഷൻ നിയമനത്തിൽ സർക്കാറിന് ഉചിതമായ തീരുമാനമെടുക്കാൻ അവകാശമുണ്ട്. കെ.എസ്.എസ്.ആർ 1958 9 ബി വകുപ്പ് പ്രകാരമാണ് ഡപ്യൂട്ടേഷൻ നിയമനം നടത്തിയതെന്നും ജലീൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.