കുമളി: കത്തിക്കാളുന്ന സൂര്യന് ചുവട്ടിലെ കൊടും ചൂടിനിടയിലും തളരാത്ത പോരാട്ട വീര്യവുമായി യുവാക്കൾ അണിനിരന്നതോടെ തേനി ജില്ലയിലെ അയ്യൻപ്പെട്ടിയിൽ ജല്ലിക്കെട്ട് പോരാട്ടത്തിൽ തീപാറി. തേനി, ബോഡി നായ്ക്കനൂരിന് സമീപം അയ്യൻപ്പെട്ടിയിലെ ശ്രീവല്ലടികാരസ്വാമി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് ജല്ലിക്കെട്ട് നടന്നത്.കോവിഡിനെ തുടർന്ന് രണ്ടു വർഷമായി മുടങ്ങിയ കാളപ്പോരാട്ടം പുനരാരംഭിച്ചത് ഏറെ ആവേശത്തോടെയാണ് നാട്ടുകാർ വരവേറ്റത്.
തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നായി എത്തിച്ച 620 കാളകളാണ് പോരാട്ടത്തിനുണ്ടായിരുന്നത്. ഇവയെ പിടിച്ചുകെട്ടാൻ 400 യുവാക്കളും അണിനിരന്നതോടെ പോരാട്ടം ആവേശം നിറഞ്ഞതായി.തേനി കലക്ടർ സജീവന, എസ്.പി. പ്രവീൺ ഉമേഷ് ഡോങ്ക്റേ എന്നിവരുടെ നേതൃത്വത്തിൽ 600ൽ അധികം സേനാംഗങ്ങളാണ് ജോലികൾക്കായി രംഗത്തെത്തിയത്.ഇടവേളക്ക് ശേഷം നടന്ന ജല്ലിക്കെട്ട് കാണാൻ സമീപ ജില്ലകളിൽ നിന്നായി സ്ത്രീകളും കുട്ടികളും ഉൾെപ്പടെ നൂറുകണക്കിന് നാട്ടുകാരാണ് എത്തിയത്. ഞായറാഴ്ച രാവിലെ എട്ടോടെയാണ് പോരാട്ടം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.