വഖഫ്​ ബോർഡിൽ അനധികൃത നിയമനം നേടിയവരെ പിരിച്ചുവിടണമെന്ന്​ ജമാഅത്ത്​ കൗൺസിൽ

കൊച്ചി: സംസ്ഥാന വഖഫ്​ ബോർഡിൽ അനധികൃതമായും വഖഫ്​ നിയമങ്ങൾക്ക്​ വിരുദ്ധമായും നിയമനം നേടിയവരെ പിരിച്ചുവിടണമെന്ന്​ കേരള മുസ്​ലിം ജമാഅത്ത്​ കൗൺസിൽ ആവശ്യപ്പെട്ടു.

നിരവധി നിവേദനങ്ങൾ നൽകിയിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്ത സ്ഥിതിക്ക്​ മറ്റു സംഘടനകളുമായി ആലോചിച്ച്​ സമരപരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുമെന്നും കൗൺസിൽ വ്യക്തമാക്കി.

പ്രസിഡന്‍റ്​ ഹൈദ്രോസ്​ കാരോത്തുകുഴി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ജസിൽ തോട്ടത്തികുളം, സംസ്ഥാന ട്രഷറർ സി.ഐ. പരീത്​, മാവുടി മുഹമ്മദ്​ ഹാജി, അബ്​ദുല്ല മാറമ്പള്ളി, ജലാലിയ അബ്​ദുൽ കരീം ഹാജി, കുഞ്ഞുമുഹമ്മദ്​ പള്ളിക്കര, അബ്​ദുൽ കലാം, അബ്​ദുൽകരീം കുഞ്ഞുണ്ണിക്കര എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.