ജനശതാബ്​ദി ട്രെയിൻ ടിക്കറ്റ്​ ബുക്കിങ്​ ഇന്നുമുതൽ

ന്യൂഡൽഹി: ജൂൺ ഒന്നുമുതൽ സർവിസ്​ പുനരാരംഭിക്കുന്ന ജനശതാബ്​ദി ഉൾപ്പെടെയുള്ള ട്രെയിനുകളുടെ ബുക്കിങ്​ വ്യാഴാഴ്​ച രാവിലെ 10 മുതൽ തുടങ്ങുമെന്ന്​ റെയിൽവേ അറിയിച്ചു. ജനാശതാബ്​ദിക്ക്​ പുറമേ എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക്​ നേത്രാവതി എകസ്​പ്രസ്​ എന്നിവയും കേരളത്തിൽ സർവീസ്​ നടത്തും. ​െഎ.ആർ.സി.ടി.സി വെബ്​സൈറ്റ്​ മുഖേന ഒാൺലൈൻ ബുക്കിങ്​ മാത്രമാണുണ്ടാവുക. റെയിൽവേ സ്​റ്റേഷനുകളിൽ ബുക്കിങ്​ ഉണ്ടാവില്ല. 

തുരന്തോ, സമ്പർക്ക ക്രാന്തി, പൂർവ എക്​സ്​പ്രസ്​ ഉൾപ്പെടെ 100 ട്രെയിൻ സർവിസുകളാണ്​ പുനരാരംഭിക്കുക. എ.സി കോച്ചുകളും ഉണ്ടാകും. എ.സി കോച്ച്​ ഉണ്ടാവില്ലെന്ന മുൻ തീരുമാനം റെയിൽവേ മാറ്റി. ജനറൽ കോച്ചുകളിലടക്കം റിസർവ്​ ചെയ്യണം. കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി റിസർവ്​ ചെയ്യാത്ത ഒരു കോച്ചുമുണ്ടാവില്ല. 

Tags:    
News Summary - Jan shadabti ticket booking-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.