പത്തനംതിട്ട: കുമ്പഴയിൽ 92കാരി ജാനകിയെ കൊലപ്പെടുത്തിയത് സഹായിയായ നിന്ന ഭൂപതിയുമായുണ്ടായ തർക്കത്തിൽ പ്രതിതന്നെയാണ് കൃത്യം ചെയ്തെന്ന് പൊലീസ്. അറസ്റ്റിലായ മയിൽസാമിയുടെ അകന്ന ബന്ധുവായ ഭൂപതിയെയാണ് വൃദ്ധയുടെ സഹായിയായി മക്കൾ നിയോഗിച്ചിരുന്നത്.
മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭൂപതി തമിഴ്നാട്ടില്‍പോയശേഷം ജാനകിയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മയില്‍സാമിയായിരുന്നു. ഇതിനിടെ ഭൂപതിയുമായുണ്ടായ പിണക്കത്തെതുടർന്നാണ് മയിൽസ്വാമി കൊടുംകൃത്യം ചെയ്തെന്ന് പൊലീസ് സൂചന നൽകി. ഭൂപതിക്കെതിരെ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തെഴുതിയ ശേഷമാണ് വയോധികയെ അരുംകൊല ചെയ്തത്. കുറിപ്പ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഇയാളുടെ തന്നെയാണ് കൈയക്ഷരമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
നാലുവര്‍ഷമായി കുമ്പഴ മനയത്തുവീട്ടില്‍ ജാനകിക്ക് സഹായങ്ങളുമായി കഴിഞ്ഞുവരുകയായിരുന്നു മയില്‍സാമി. ജാനകിക്ക് ഭക്ഷണം പാകം ചെയ്യുന്നതും വീടും പരിസരവും വൃത്തിയാക്കുന്നതും ഇയാളായിരുന്നു. സംഭവശേഷം എലിവിഷം കഴിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മയിൽസ്വാമി അപകടനില തരണംചെയ്തു.
പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവിെൻറ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ന്യുമാെൻറ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.