തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ കൊട്ടിഗ്ഘോഷിച്ച് പ്രഖ്യാപിച്ച 'മുഖ്യമന്ത്രിയുടെ ജനസാന്ത്വന പദ്ധതി' പ്രഖ്യാപനത്തിൽ ഒതുങ്ങി.
പദ്ധതിയിൽ വിവിധ ആനുകൂല്യങ്ങൾക്ക് അപേക്ഷിച്ച് മൂന്നരലക്ഷത്തിലേറെ പേർ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഒന്നും നടന്നില്ല. അപേക്ഷകളിൽ നടപടി സ്വീകരിച്ചിെല്ലന്ന് മാത്രമല്ല, പദ്ധതിയുമായി ബന്ധെപ്പട്ട ഫയലുകളിൽ പോലും തീരുമാനമെടുത്തില്ല.
വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഒന്നരലക്ഷത്തോളം ഫയലുകളിൽ തീർപ്പുണ്ടാക്കാൻ വിവിധ വകുപ്പു സെക്രട്ടറിമാരുടെ യോഗം ഇന്നലെ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിട്ടും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്.
സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താൻ 2016 ഒക്ടോബർ 31നാണ് മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് രൂപവത്കരിച്ചത്.
ഇതനുസരിച്ച് െപാതുജനോപകാര സ്ഥാപനങ്ങളുടെ നിർമാണം, അറ്റകുറ്റപ്പണി എന്നിവക്ക് പരമാവധി മൂന്നരലക്ഷം, വൃദ്ധജനങ്ങൾ, പുറംപോക്കിൽ താമസിക്കുന്നവർ എന്നിവരുടെ പുനരധിവാസത്തിന് പരമാവധി രണ്ടുലക്ഷം, സാമ്പത്തിക പ്രശ്നങ്ങൾ കാരണം ജീവിതം വഴിമുട്ടിയവർക്ക് ഒരുലക്ഷം വരെ, മറ്റ് സമാശ്വാസ ധനസഹായമായി 10,000 എന്നിങ്ങനെ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി, ധനമന്ത്രി, ധനകാര്യ പ്രിന്‍സിപ്പൽ സെക്രട്ടറി എന്നിവരുടെ ഓഫിസുകളിലും വിവിധ ജില്ല കലക്ടറേറ്റുകളിലുമാണ് അപേക്ഷ സ്വീകരിച്ചത്.
കഴിഞ്ഞവർഷം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ അതുവരെ 3,48,650 അപേക്ഷകളാണ് ലഭിച്ചതെന്ന് അറിയിച്ചിരുന്നു.
എന്നാല്‍, അപേക്ഷകളിന്മേൽ ഇന്നേവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച ഫയൽ മൂന്നര വർഷമായി വിവിധ സെക്ഷനുകളിലായി സഞ്ചരിക്കുകയാണ്. അതിനിടെ അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല.
സർക്കാർ അധികാരമേറ്റതിനു പിന്നാലെ ഒരു മുന്നൊരുക്കവുമില്ലാതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇത്രയേറെ അപേക്ഷകർ വരുമെന്നും പ്രതീക്ഷിച്ചില്ല.
പ്രഖ്യാപിച്ചവിധം ആനുകൂല്യങ്ങൾ നൽകാൻ കോടികൾ വേണ്ടിവരും. ഖജനാവിെൻറ നിലവിലുള്ള സ്ഥിതിയനുസരിച്ച് അതേറെ ക്ലേശകരവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.