ജനസേവ ഏറ്റെടുത്തത് പരാതികളുടെ അടിസ്ഥാനത്തിൽ -മന്ത്രി ശൈലജ

കൊച്ചി: നിരവധി പരാതി ലഭിച്ചതി​​െൻറ അടിസ്ഥാനത്തിലാണ് ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തതെന്ന് മന്ത്രി കെ.കെ. ശൈലജ. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണ്. 21ന് പരിഗണിക്കും. കുട്ടികളെ രക്ഷിക്കാൻ മറ്റുവഴിയില്ലെന്ന ഘട്ടത്തിലാണ് സ്ഥാപനം സർക്കാർ ഏറ്റെടുക്കണമെന്ന്​ സാമൂഹികനീതി വകുപ്പ് ആവശ്യപ്പെട്ടത്. തുടർ നടപടികൾക്ക്​ കലക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു.  

ശിശുഭവ​​​െൻറ പ്രവർത്തനം അനധികൃതമാണെന്ന‌ പരാതികൾ സംസ്ഥാന, കേന്ദ്ര സർക്കാറുകൾക്ക‌് ലഭിച്ചിട്ടുണ്ട‌്. ശിശുഭവൻ സാമൂഹികക്ഷേമ വകുപ്പ‌് ഏറ്റെടുത്ത കാര്യം കോടതിയെ അറിയിക്കും. അന്തേവാസികളെ ഭിക്ഷാടനത്തിനും മറ്റും പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയോയെന്ന‌് അന്വേഷിക്കും. കുട്ടികളുടെ എണ്ണം, വിവരങ്ങൾ തുടങ്ങിയവയൊന്നും സ്ഥാപനം സൂക്ഷിച്ചിട്ടില്ലെന്നാണ് മനസ്സിലായത്. 

നേര​േത്തയുള്ള അത്രയും കുട്ടികൾ ഇപ്പോൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ മനസ്സിലായത്​. ചില കുട്ടികളെ രക്ഷിതാക്കളുടെ കൂടെ പറഞ്ഞയച്ചതായി ജനസേവ അധികൃതർ പറയുന്നുണ്ട്. അതിനും രേഖയില്ല. കുട്ടികളെ കണ്ടെത്തുകയും രക്ഷിതാക്കളുള്ളവരെ അവരോടൊപ്പം അയക്കുകയും വേണം. ബാക്കിയുള്ളവർക്ക് സംരക്ഷണവും നൽകേണ്ടതുണ്ട്​. നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന സ്ഥാപനങ്ങൾ നിലനിൽക്കണമെന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Janaseva Shishu Bhavan Minister KK Shylaja -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.