കോഴിക്കോട്: കണ്ടാൽ സ്മാർട്ടാണ് ജാസർ. ആരെ കണ്ടാലും ചിരിച്ച് സ്വാഗതം ചെയ്യും. കോലായിലെ കസേരയിൽനിന്നിറങ്ങി വന്നവരോട് കയറിയിരിക്കാൻ പറയും. കുശലം പറയും. ഒറ്റനോട്ടത്തിൽ ഒരു കുഴപ്പവുമില്ലാത്ത മിടുക്കൻ. ആറു വയസ്സായി. ജനിച്ച് മൂന്നാം മാസം സ്പൈനൽകോഡുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ ചെയ്തതോടെ ഇരുകാലുകളം തളർന്നുപോയതാണ്. ആറാം മാസത്തിൽ തലച്ചോറുമായി ബന്ധപ്പെട്ട് 'മൈലോമെനിംഗോസെൽ' എന്ന അസുഖത്തിന് ശസ്ത്രക്രിയ നടത്തി.
സുഷുമ്ന നാഡി, ഞരമ്പുകൾ എന്നിവ ശരീരത്തിന് പുറത്ത് വികസിക്കുന്ന അവസ്ഥയാണിത്. ശസ്ത്രക്രിയ നടത്തി തലയിൽനിന്ന് വയറ്റിലേക്ക് ട്യൂബിട്ടിട്ടുണ്ട്. ഇതോടൊപ്പം വൃക്കയുടെ തകരാറുമുണ്ട്. മലമൂത്രവിസർജന സംവിധാനങ്ങൾ നേരാംവണ്ണമല്ല. സെറിബ്രൽ പാൾസിയുടെ ഏറ്റവും സങ്കീർണമായ അവസ്ഥ. ഇനിയും അഞ്ചു ശസ്ത്രക്രിയകൾകൂടി വേണം മുഹമ്മദ് ജാസറിന്. ലക്ഷക്കണക്കിന് രൂപ വേണമിതിന്. തെളിഞ്ഞ ബുദ്ധിയും മിടുക്കുമൊക്കെയുള്ള പൊന്നുമോനെ ചികിത്സിച്ച് രക്ഷപ്പെടുത്തിയെടുക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് അവെൻറ ഉമ്മ. കൂട്ടിന് പേക്ഷ മകെൻറ പിതാവ് കൂടെയില്ല.
നല്ലളം കീഴ്വനപ്പാടം പുതുപ്പള്ളിവീട്ടിൽ ജാസ്മിെൻറ മകനാണ് മുഹമ്മദ് ജാസർ (6). നിർധനകുടുംബാംഗമായ ജാസ്മിൻ ഭർത്താവുമായി വേർപിരിയുന്നതിനുള്ള നിയമനടപടികളിലാണ്. കുഞ്ഞിനെയും തന്നെയും തിരിഞ്ഞുനോക്കാതെ ഭർത്താവ് മറ്റൊരു വിവാഹത്തിന് ശ്രമിച്ചതോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് ജാസ്മിൻ പറയുന്നു. അദ്ദേഹം ആദ്യം വിവാഹംചെയ്ത പെണ്ണിനെ ഉപേക്ഷിച്ചാണ് തന്നെ വിവാഹം കഴിച്ചിരുന്നത്. മൂന്നാംവിവാഹത്തിനുള്ള നടപടിയിലാണ്.
മഴെപയ്യുേമ്പാഴേക്കും വെള്ളം അകത്തെത്തുന്ന കൊച്ചുവീട്ടിലാണ് താമസം. അവിടെ രോഗിയായ മകനെയുമെത്ത് താമസിക്കുന്നതിെൻറ പ്രയാസം പറഞ്ഞറിയിക്കാനാവാത്തതാണ്. വീട് വല്യുമ്മയുടേതാണ്. പിതാവ് തമിഴ്നാട് സ്വദേശിയായിരുന്നു. അദ്ദേഹം മരിച്ചുപോയി. അപൂർവരോഗാവസ്ഥയുള്ള മകനെയുമായി ഒറ്റപ്പെട്ട അവസ്ഥയിലാണ് ജാസ്മിൻ. ഉപജീവനംപോലും പ്രതിസന്ധിയിൽ. വല്ലപ്പോഴും ജോലിക്കു പോവുന്ന സഹോദരെൻറ സഹായമാണുള്ളത്.
മകെൻറ ചികിത്സക്കു മാത്രം ശരാശരി മാസം പതിനായിരം രൂപ വേണം. മലമൂത്രവിസർജനം തകരാറിലായതിനാൽ എപ്പോഴും പാഡ് ഉപയോഗിക്കണം. സുമനസ്സുകളുടെ സഹായം തേടുകയാണ് ജാസറും ഉമ്മയും. ചികിത്സമാത്രമല്ല, ഉപജീവനവും സുരക്ഷിത താമസവും വലിയ ചോദ്യചിഹ്നമാണ് ഇൗ കുടുംബത്തിന്. മുഹമ്മദ് ജാസറിെൻറ പേരിൽ കോഴിക്കോട് നല്ലളം കനറാ ബാങ്കിൽ അക്കൗണ്ടുണ്ട്. A/C No 5420127000308. IFSC Code: CNRB0005420 MICR Code: 673015024.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.