ജസ്​നയുടെ തിരോധാനം: അന്വേഷകർ ആവശ്യമായ ഗൗരവം കൊടുത്തില്ലെന്ന് അധ്യാപകൻ

പത്തനംതിട്ട: കാണാതായ ജസ്​നയെ കണ്ടെത്തുന്നതിനാ‍യി അന്വേഷകർ ആവശ്യമായ ഗൗരവം കൊടുത്തില്ലെന്ന് അധ്യാപകൻ മെൻഡൽ ജോസ്. അന്വേഷണത്തിന്‍റെ തുടക്കത്തിൽ അർഹമായ പരിഗണന നൽകിയിരുന്നെങ്കിൽ തെളിവുകൾ നഷ്ടപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജസ്നയെ കാണാതായ മാർച്ച് 22ന് തന്നെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഏപ്രിൽ മൂന്നിനാണ് അന്വേഷണ സംഘം കാമ്പസിൽ എത്തിയത്. ആദ്യഘട്ടത്തിൽ പൊലീസ് ജാഗ്രത പുലർത്തിയില്ലെന്നാണ് ഇതിൽ നിന്നാണ് മനസിലാകുന്നതെന്നും അധ്യാപകൻ ചൂണ്ടിക്കാട്ടി. 

ജസ്ന പഠനത്തിലും മറ്റിതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ വിദ്യാർഥിയാണ്. അങ്ങനെയുള്ള ഒരു കുട്ടി നാട്ടിൽ നിന്ന് അപ്രത്യക്ഷമായെന്ന വാർത്ത വിശ്വസിക്കാനാവില്ല. ജസ്നയുടെ ആൺ സുഹൃത്തിനെ കുറിച്ച് ചില ആക്ഷേപങ്ങൾ ഉയർന്നു. എന്നാൽ, ഈ വിദ്യാർഥിയും കാമ്പസിൽ വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥിയാണ്. ജസ്നയുടെ തിരോധാനത്തിൽ ആൺ സുഹൃത്തിന് ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും അധ്യാപകൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. 

Tags:    
News Summary - Jasna Maria Jose missing case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.