ജസ്നയുടെ തിരോധാനം: പൊലീസ് അന്വേഷണം തുടരാമെന്ന് ഹൈകോടതി

കൊച്ചി: പത്തനംതിട്ട സ്വദേശിയും കോളജ് വിദ്യാർഥിയുമായ ജസ്ന മരിയ ജയിംസിന്‍റെ തിരോധാനം സംബന്ധിച്ച പൊലീസ് അന്വേഷണം തുടരാമെന്ന് ഹൈകോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സ​ഹോ​ദ​ര​ൻ ജ​യ്‌​സിന്‍റെ ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും. ഇപ്പോഴുള്ള പൊലീസ് അന്വേഷണം തൃപ്തികരമെന്ന് സി.ബി.ഐ ഹൈകോടതിയിൽ വ്യക്തമാക്കി. 

എരുമേലി ബസ് സ്റ്റാൻഡിൽ നിന്ന് പുതിയ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സാധ്യമായ എല്ലാ തരത്തിലും സർക്കാർ അന്വേഷിക്കുന്നുണ്ട്. എവിടെയാണെന്ന് വ്യക്തമായ സുചനയില്ലെന്നും സർക്കാർ വ്യക്തമാക്കി. 

സി.സി.ടി.വിയിൽ കണ്ടത് ജസ്ന ആണെന്ന് ഉറപ്പില്ലെന്ന് ജസ്നയുടെ സഹോദരൻ ജ​യ്‌​സ് വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായി. ലഭ്യമാകുന്ന തെളിവുകൾ ശേഖരിക്കാൻ അന്വേഷണത്തിന്‍റെ തുടക്കത്തിൽ പൊലീസിന് സാധിച്ചിട്ടില്ല. അതിനാൽ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. 

ജ​സ്‌​ന മ​റി​യ ജ​യിം​സി​നു ​വേ​ണ്ടി ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ​സ്​ ഹ​ര​ജി​ക​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടി ഹൈ​കോ​ട​തി നേരത്തെ തള്ളിയിരുന്നു. ജ​സ്‌​ന​യു​ടെ സ​ഹോ​ദ​ര​ൻ ജ​യ്‌​സും അ​ഡ്വ. ഷോ​ൺ ജോ​ർ​ജും ന​ൽ​കി​യ ഹ​ര​ജി​ക​ളാണ് ഡി​വി​ഷ​ൻ ബെ​ഞ്ച്​ ത​ള്ളിയത്. 
 

Tags:    
News Summary - Jasna missing Case: Police Investigation Continue says High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT