തിരുവനന്തപുരം: പത്തനംതിട്ട വെച്ചൂച്ചിറയിൽനിന്ന് വിദ്യാർഥിനി ജെസ്ന മറിയ ജെയിംസിനെ കാണാതായ സംഭവത്തിെൻറ അന്വേഷണത്തിന് ഐ.ജി മനോജ് എബ്രഹാമിെൻറ മേൽനോട്ടത്തിൽ പതിനഞ്ചംഗ പ്രത്യേക സംഘത്തെ നിയോഗിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. ജെസ്നയെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ല പൊലീസ് മേധാവി ടി. നാരായണൻ ഓപറേഷനൽ ഹെഡ് ആയും തിരുവല്ല ഡിവൈ.എസ്.പി ആർ. ചന്ദ്രശേഖരപിള്ള ചീഫ് ഇൻവെസ്റ്റിഗേറ്റിങ് ഓഫിസറായുമാണ് അന്വേഷണ സംഘം രൂപവത്കരിച്ചത്. കാഞ്ഞിരപ്പള്ളി സെൻറ് ഡൊമനിക് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയായ ജെസ്നയെ കഴിഞ്ഞ മാർച്ച് 21 മുതലാണ് കാണാതാകുന്നത്. ജെസ്നയെ സംബന്ധിച്ച വിവരങ്ങൾ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, തിരുവല്ല, പത്തനംതിട്ട വിലാസത്തിലോ 9497990035 എന്ന ഫോൺ നമ്പറിലോ sdyptvllapta.pol@kerala.gov.in എന്ന ഇ-മെയിലിലോ നൽകണമെന്ന് പത്തനംതിട്ട എസ്.പി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.