മുണ്ടക്കയം\പത്തനംതിട്ട: കോളജ് വിദ്യാർഥിനി ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജസ്നയുടെ പിതാവിനു പങ്കാളിത്തമുള്ള കമ്പനി നിർമിക്കുന്ന വീട്ടിൽ പൊലീസ് പരിശോധന. രണ്ടു ദിവസം മുമ്പായിരുന്നു ഇത്. മുണ്ടക്കയത്തിനടുത്ത് ഏന്തയാറിലെ കെട്ടിടത്തിെൻറ കക്കൂസ് മുറിയിൽ മണ്ണ് നീക്കിയ നിലയിലാണ്. എന്നാൽ, ഇത് അന്വേഷണത്തിെൻറ ഭാഗമല്ലെന്നാണ് പൊലീസ് വിശദീകരണം. സംശയാസ്പദമായി ഒന്നും കണ്ടെത്താനായിെല്ലന്നും അവർ പറയുന്നു. ജനുവരിയിൽ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച സ്ഥലത്തായിരുന്നു പരിശോധന.
നിർമാണത്തിലിരിക്കുന്ന കെട്ടിടം പൊലീസ് പരിശോധിക്കുന്നുവെന്ന ചില ചാനലുകളിൽ വാർത്ത വന്നതിനെത്തുടർന്ന് ‘ദൃശ്യം’ സിനിമ മോഡൽ പരിശോധനയുണ്ടെന്ന് കരുതി വ്യാഴാഴ്ച നൂറുകണക്കിനാളുകൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സ്കാനർ പരിശോധന ഉൾപ്പെടെയുള്ള അന്വേഷണത്തിനായി കാത്തിരുന്നവർ പൊലീസ് എത്താതിരുന്നതോടെ വൈകീട്ട് മടങ്ങി. പൊലീസ് രണ്ടുദിവസം മുമ്പ് ഇവിടെയെത്തിയെന്നും കെട്ടിടത്തിെൻറ ഉള്ളിൽ കയറി പരിശോധന നടത്തിയെന്നും അയൽവാസികൾ അറിയിച്ചു. ഇൗ വീടിെൻറ നിർമാണം ജസ്നയെ കാണാതാകുന്നതിനും രണ്ടുമാസം മുമ്പ് തന്നെ നിലച്ചതാണ്. വീട്ടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ടിരിക്കുമോ എന്ന സംശയത്തിലായിരുന്നവത്രേ തറകുഴിച്ചുള്ള പരിശോധന. െപാതുജനങ്ങളിൽനിന്ന് വിവരം ശേഖരിക്കാനായിെവച്ച പെട്ടിയിൽനിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നുമറിയുന്നു.
അതേസമയം, പൊലീസിേൻറത് ഉൗഹാപോഹങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണെന്ന് ജസ്നയുടെ പിതാവ് ജയിംസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത ഇത്തരം പരിശോധനകൾ അന്വേഷണത്തിെൻറ വഴിമാറ്റത്തിനേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ജസ്നയുടെ ഫോണിൽനിന്ന് അയച്ചതും വന്നതുമായ സന്ദേശങ്ങളും ഫോൺവിളികളും വീണ്ടെടുത്ത പൊലീസിന് ചില നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടാൻ തയാറായിട്ടില്ല. ആദ്യഘട്ടത്തിൽ ഫോൺ സേന്ദശം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് ഇവ കണ്ടെത്താനായത്. ജസ്നയുടെ പിതാവിനെയും സഹോദരനെയും പൊലീസ് ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു.
ജസ്നയുടെ ഫോണിൽനിന്ന് ലഭിച്ച സന്ദേശങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്ന് അന്വേഷണ സംഘം സൂചന നൽകി. തുടക്കത്തിൽതന്നെ ഫോൺ സന്ദേശങ്ങളിൽനിന്നുള്ള സൂചനകളനുസരിച്ച് സുഹൃത്തിനെ ചോദ്യംചെയ്തിരുന്നു. മറ്റുള്ള അടുപ്പക്കാരിലേക്കും അേന്വഷണം നീളുമെന്നാണ് പൊലീസ് പറയുന്നത്. സന്ദേശങ്ങളിലെ വിവരങ്ങളും ലഭിച്ച മൊഴികളിലുമുള്ള വൈരുധ്യവും അന്വേഷിക്കും. പിതാവിനെയും സഹോദരനെയും ഇനിയും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെൻറ് െഡാമിനിക് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയും മുക്കൂട്ടുതറ സ്വദേശിനിയുമായി ജസ്ന ജോൺ ജയിംസിെന കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.