പി.എസ്.സിക്ക് നെഹ്റു രാഷ്ട്രപതി!

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്റുവിനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കി പി.എസ്.സി ചോദ്യപേപ്പര്‍. വെള്ളിയാഴ്ച രാവിലെ നടന്ന ഹൈസ്കൂള്‍ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഗുരുതരപിഴവ് കടന്നുകൂടിയത്. എച്ച്.എസ്.എ നാച്വറല്‍ സയന്‍സ് വിഭാഗത്തിലേക്കായിരുന്നു പരീക്ഷ. ചോദ്യപേപ്പറിലെ ഒമ്പതാമത്തെ ചോദ്യത്തിലായിരുന്നു നെഹ്റുവിനെ രാഷ്ട്രപതിയാക്കിയുള്ള പി.എസ്.സിയുടെ ‘തിരുത്ത്’. ചോദ്യം ഇതായിരുന്നു -ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ രാഷ്ട്രപതി ആയ വര്‍ഷമേത്? -ഉത്തരമായി നാല് ഓപ്ഷനുകളും നല്‍കിയിരുന്നു.
അതിലും ഭീമന്‍ അബദ്ധംതന്നെ. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പേ നെഹ്റു ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്നെന്ന് കരുതേണ്ടിവരും ഉത്തരങ്ങള്‍ കണ്ടാല്‍. ഓപ്ഷനായി നല്‍കിയ വര്‍ഷങ്ങള്‍ ഇങ്ങനെ -1928, 1930, 1927, 1929.

നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യംകിട്ടിയത് മേല്‍പറഞ്ഞ വര്‍ഷങ്ങളിലല്ളൊന്നുമല്ളെന്നും പി.എസ്.സിക്ക് പറഞ്ഞുകൊടുക്കേണ്ട അവസ്ഥ. ചോദ്യപേപ്പറിലെ ഗുരുതര തെറ്റ് കണ്ടത്തെിയിട്ടുണ്ടെന്നും അത് ഉത്തരസൂചികയില്‍ നിന്ന് നീക്കംചെയ്യുമെന്നും പി.എസ്.സി പരീക്ഷാ കണ്‍ട്രോളര്‍ എന്‍. നാരായണ ശര്‍മ പറഞ്ഞു. അതീവ രഹസ്യസ്വഭാവമുള്ളതിനാല്‍ ചോദ്യപേപ്പര്‍ മറ്റാരും കാണുന്നില്ല. ഉദ്യോഗാര്‍ഥികളുടെ കൈകളിലത്തെുമ്പോഴാണ് പിശകുകള്‍ ബോധ്യമാകുന്നത്. അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടാകും മൂല്യനിര്‍ണയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - jawaharlal nehru,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.