താൻ ചെറുപ്പത്തിൽ ആർ.എസ്.എസിൽ പ്രവർത്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ. എന്നാൽ തലച്ചോറ് കൊണ്ട് ചിന്തിക്കാൻ കഴിയാത്ത കാലമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറെ കാലം കഴിഞ്ഞപ്പോൾ രാജ്യത്തെ കുറിച്ചും അതിന്റെ മഹത്തായ പാരമ്പര്യത്തെ കുറിച്ചും മനസിലാക്കി. ഇന്ത്യയുടെ സാംസ്കാരിക ഭൂപടങ്ങളിലൂടെയെല്ലാം യാത്ര ചെയ്തു. അങ്ങനെ പരിപൂർണമായും ആർ.എസ്.എസിൽ നിന്ന് വിട്ടു. കാരണം താനൊരു എഴുത്തുകാരനാണെന്നും ജയമോഹൻ പറഞ്ഞു.
ഹൈന്ദവ ധർമവും ഹിന്ദുത്വവും രണ്ടാണ്. എല്ലാ ഹൈന്ദവരെയും ഹിന്ദുത്വ സംഘപരിവാറിന്റെ പാളയത്തിലേക്ക് ചവിട്ടിത്തള്ളുകയാണ് ഇത്തരം രാഷ്ട്രീയക്കാർ. സംഘപരിവാറിന്റെ ഹിന്ദുത്വം വേറെയാണെന്ന് ഹൈന്ദവ വിശ്വാസികളോട് ആവർത്തിച്ചു പറയുകയാണ് പുരോഗമന സ്വഭാവമുള്ളവർ ചെയ്യേണ്ടതെന്നും ജയമോഹൻ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചു. സമീപകാലത്തെ ബ്ലോക്ബസ്റ്റർ ചിത്രമായ മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച ജയമോഹനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നത്. ജയമോഹൻ സംഘപരിവാറിന്റെ ആളാണെന്ന രീതിയിൽ വിമർശനമുണ്ടായി.
മഞ്ഞുമ്മൽ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മലയാളത്തിലെ പല സിനിമകളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണിതെന്നുമായിരുന്നു ജയമോഹന്റെ വിമർശനം. മഞ്ഞുമ്മല്‍ ബോയ്സ്-കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെയാണ് ജയമോഹന്‍ സിനിമയെയും മലയാളികളുടെ സംസ്കാരത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഇത്തരത്തിൽ മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.