ജയമോഹൻ തമ്പിയുടെ കൊലപാതകത്തിലേക്ക്​ നയിച്ചത്​ പണത്തെച്ചൊല്ലിയുള്ള തർക്കം

തിരുവനന്തപുരം: കേരള മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്.ബി.ഐയില്‍ ഡി.ജി.എമ്മും ആയിരുന്ന കെ. ജയമോഹന്‍ തമ്പി കൊല്ലപ്പെട്ടത്​ ശനിയാഴ്​ച രാത്രിയോടെയെന്ന്​ പൊലീസ്​. സംഭവത്തിൽ ജയമോഹ​​​​െൻറ മകന്‍ അശ്വിനെ അറസ്​റ്റ്​ ചെയ്യുകയും സുഹൃത്തിനെ കസ്​റ്റഡിയിലെടുക്കുകയും ചെയ്​തിരുന്നു. ഇരുവരെയും ചോദ്യം ചെയ്​തു വരികയാണ്​. 

പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്നാണ്​ വിവരം. കൊലപാതക കുറ്റം മകൻ അശ്വിൻ സമ്മതിച്ചിട്ടുണ്ട്​. അമിത മദ്യലഹരിയിലായതിനാൽ ഒന്നും ഓർമയില്ലെന്ന്​ അശ്വിൻ പറഞ്ഞതായി പൊലീസ്​ പറഞ്ഞു. 

വീണപ്പോഴുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന്​ പൊലീസ് പറഞ്ഞു. ജയമോഹന്‍ തമ്പിയെ അശ്വിന്‍ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

മദ്യപിച്ചുണ്ടായ വാക്കുതർക്കത്തെതുടർന്ന് മൂർച്ചയില്ലാത്ത ആയുധം കൊണ്ട് അച്ഛ​​​​െൻറ നെറ്റിക്ക് അടിച്ചെന്നും പൊലീസ് പറയുന്നു. നെറ്റി പൊട്ടി രക്തം വാർന്നാണ് തമ്പി മരിച്ചതെന്ന്​ ഡോക്ടർ റിപ്പോർട്ട് നൽകി. തുടർന്നാണ് ചൊവ്വാഴ്​ച ഉച്ചയോടെ അശ്വിനെ കസ്​റ്റഡിയിലെടുത്തത്. രാത്രിയോടെ അറസ്​റ്റ്​ രേഖപ്പെടുത്തി. ഇരുവർക്കുമൊപ്പം മദ്യപിച്ച അയൽക്കാരനും കസ്​റ്റഡിയിലുണ്ട്​.

തിങ്കളാഴ്ച രാവിലെ മണക്കാട് മുക്കോലക്കൽ ദേവീ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്ന് ദുർഗന്ധം പടർന്നതിനെത്തുടർന്ന്​ വീടിന് മുകളിൽ വാടകക്ക് താമസിക്കുന്നവർ നടത്തിയ പരിശോധനയിലാണ് ഹാളിൽ മരിച്ചനിലയിൽ ജയമോഹൻ തമ്പിയെ കണ്ടെത്തിയത്. 

Tags:    
News Summary - Jayamohan Thampi Murder Case Investigation -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.