കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ജനം സംസ്ഥാന സര്‍ക്കാറിന് നല്കുന്ന അംഗീകാരമാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്ന ഇ.പി. ജയരാജന്റെ പ്രസ്താവന എല്‍.ഡി.എഫിന്റേതല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോ-ലീ-ബി സഖ്യത്തിന്റെ സാധ്യതയുണ്ട്. വിചിത്രമായ കോണ്‍ഗ്രസാണ് കേരളത്തിലേത്. അന്ധമായ എൽ.ഡി.എഫ് വിരോധമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പിയുമായി കൈകോര്‍ക്കുന്നതിന് കോണ്‍ഗ്രസിന് മടിയില്ല. നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകുന്നതും അതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ 20 സീറ്റും എൽ.ഡി.എഫ് നേടും.
കേരളത്തില്‍ വെള്ളിയാഴ്ച ദിവസം പോളിങ് നടത്തുന്നതുമൂലം ഗണ്യമായ ഒരു വിഭാഗം വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാവരുടെയും അഭിപ്രായം കേട്ട് സ്വീകാര്യമായ മാര്‍ഗം തെരഞ്ഞെടുപ്പ് കമീഷന് ചിന്തിക്കണം. കനത്ത ചൂട് കണക്കിലെടുത്ത് ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ പരസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനെപ്പറ്റിയും തെരഞ്ഞടുപ്പ് കമീഷന് ആലോചിക്കണം. അതിനായി സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. . ഇലക്ഷന് കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകണമെന്നും ബിനോയ് വിശ്വം വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.