കൊച്ചി: കുവൈത്തിലെ ബജറ്റ് വ്യോമയാന കമ്പനിയായ ജസീറ എയർേവസ് കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് സർവിസ് തുടങ്ങി. ഹൈദരാബാദ്, അഹ്മദാബാദ് എന്നിവക്ക് പിന്നാലെ ജസീറയുടെ സേവനം ലഭ്യമായ രാജ്യത്തെ മൂന്നാമത്തെ വിമാനത്താവളമാണ് കൊച്ചി.
തിങ്കൾ, ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലാണ് സർവിസ്. രാത്രി 8.55ന് കൊച്ചിയിൽനിന്ന് തിരിക്കുന്ന വിമാനം പുലർച്ചക്ക് 12.45ന് കുവൈത്തിലെത്തും. തിരിച്ച് ഉച്ചക്ക് 12.45ന് പുറപ്പെട്ട് രാത്രി എട്ടിന് കൊച്ചിയിലെത്തും. ഇക്കണോമി ക്ലാസിൽ 30 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോയും ബാഗേജ് സൗകര്യമുണ്ട്. സഞ്ചാരികളും ചികിത്സ ആവശ്യങ്ങൾക്കുള്ളവരുമായി നിരവധി പേർ കുവൈത്തിൽനിന്ന് കൊച്ചിയിൽ എത്തുന്നുണ്ടെന്നും അതിനാൽ പുതിയ റൂട്ടിന് ഏറെ സാധ്യതകളുണ്ടെന്നും ജസീറ എയർേവസ് മാർക്കറ്റിങ് ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് വൈസ് പ്രസിഡൻറ് ആൻഡ്രൂ വാർഡ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർവിസ് ഉദ്ഘാടനം ചെയ്ത് വിമാനത്തിെൻറ ചെറുമാതൃക ആൻഡ്രൂ വാർഡ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ എ.സി.കെ. നായർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.