കോഴിക്കോട്: മലയാളം മീഡിയത്തിൽ പഠിച്ച് ജോയൻറ് എൻട്രൻസ് എക്സാമിനേഷനിൽ (ജെ.ഇ.ഇ മെയിൻ) മികച്ച വിജയം സ്വന്തമാക്കി അഭിമാനതാരമാവുകയാണ് അഭിരാമി എലിസബത്ത് പ്രതാപ്. ആൺകുട്ടികൾ അരങ്ങുവാഴുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 214ാം റാങ്കുള്ള ഇൗ മിടുക്കിക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കാനായി. ഒാൺൈലനിൽ എഴുതിയ അമൽ മാത്യുവിനാണ് സംസ്ഥാനത്ത് ഒന്നാം റാങ്ക്. ഒാഫ്ലൈനിലായിരുന്നു അഭിരാമി പരീക്ഷ എഴുതിയത്. 360ൽ 301 മാർക്കാണ് അഭിരാമി നേടിയത്.
കോഴിക്കോെട്ട സാമൂഹികപ്രവർത്തകനും അഭിഭാഷകനുമായ എൻ.പി. പ്രതാപ് കുമാറിെൻറയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സി.എച്ച്. ലിസിയുടെയും മകളാണ് അഭിരാമി. പറയഞ്ചേരി ‘അഭിരാമ’ത്തിലാണ് താമസം. സഹോദരൻ അഭിമന്യു ടിറ്റോ മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂളിൽ 10ാം ക്ലാസിൽ പഠിക്കുന്നു. സർക്കാർ സ്കൂളുകളിൽ മാത്രമാണ് അഭിരാമി പഠിച്ചത്. ടി.ടി.െഎ മെൻസ് ഗവ. സ്കൂളിലായിരുന്നു നാലാം ക്ലാസ് വരെ പഠനം.
പിന്നീട് പ്ലസ് ടു വരെ മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂളിൽ പഠിച്ചു. കഴിഞ്ഞ വർഷം കോഴിക്കോട്ട് പ്രവേശന പരീക്ഷ പരിശീലനം നേടിയ അഭിരാമി ഇൗ വർഷം പാലയിലാണ് പഠനം തുടർന്നത്. മാതാപിതാക്കൾ മതമില്ലാതെ വളർത്തിയ അഭിരാമി സംസ്ഥാന സ്കൂൾ കലോത്സവത്തിലെയും മിന്നും താരമായിരുന്നു. കണ്ണൂരിൽ നടന്ന കലോത്സവത്തിൽ ഹിന്ദി പ്രസംഗത്തിൽ രണ്ടാം സ്ഥാനം നേടി. ൈഹസ്കൂളിൽ പഠിക്കുേമ്പാൾ കുച്ചിപ്പുടിക്കും ഭരതനാട്യത്തിനും എ ഗ്രേഡും നേടിയ ഇൗ മിടുക്കി നിരവധി പ്രസംഗമത്സര വേദികളിലും തിളങ്ങി. മദ്രാസ് െഎ.െഎ.ടിയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിന് ചേരാൻ ആഗ്രഹിക്കുന്ന അഭിരാമി ഇൗ മാസം 20ന് നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡിെൻറ പരിശീലനത്തിനായി പാലയിലാണുള്ളത്. സംസ്ഥാന എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ ഫലവും കാത്തിരിക്കുകയാണ് അഭിരാമി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.