മലപ്പുറം: ജസ്നയെ കണ്ടെന്ന സംശയത്തെത്തുടർന്ന് മലപ്പുറത്തെത്തിയ പ്രത്യേക അന്വേഷണ സംഘം വിശദ പരിശോധന നടത്തി. കോട്ടക്കുന്ന് പാർക്കിലെത്തിയത് ജസ്നയാണെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും ഒരുവിധ സംശയവും ബാക്കിവെക്കാതെയുള്ള അന്വേഷണമാണ് നടത്തുന്നതെന്നും വെച്ചൂച്ചിറ എസ്.െഎ ഡി. ദിനേശ്കുമാർ പറഞ്ഞു. പാർക്കിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് അന്വേഷണ സംഘം പരിശോധനക്കെടുത്തു.
15 ദിവസത്തെ ബാക്കപ്പ് മാത്രമുള്ളതിനാൽ ദൃശ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് െപാലീസ്. മലപ്പുറം ടൗണിലും കെ.എസ്.ആർ.ടി.സി പരിസരത്തുമുള്ള കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ കണ്ടതായി പറഞ്ഞ പാർക്കിലെ മാനേജർ, ശുചീകരണത്തൊഴിലാളികൾ, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരടക്കം നാലുപേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജസ്നയോട് രൂപസാദൃശ്യമുള്ള പെൺകുട്ടിയാണെങ്കിലും അത് ജസ്നയല്ലെന്നാണ് ഇവർ പറഞ്ഞത്. ജസ്ന വന്നതായി സംശയം പ്രകടിപ്പിച്ച സാമൂഹിക പ്രവർത്തകനും ചിത്രകാരനുമായ ജസ്ഫർ കോട്ടക്കുന്ന്, പത്രപ്രവർത്തകൻ എന്നിവരിൽനിന്ന് വിവരം ശേഖരിച്ചു.
ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിേതാഷികം നൽകുമെന്ന പോസ്റ്റർ േകാട്ടക്കുന്ന് പാർക്കിലും ടൗണിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും അന്വേഷണ സംഘം പതിച്ചു. ജസ്നയുടെ ഫോേട്ടാ കാണിച്ച് ഒാേട്ടാ ഡ്രൈവർമാർ, പാർക്കിലെ കടക്കാർ എന്നിവരിൽനിന്ന് വിവരങ്ങളാരാഞ്ഞു. ആരും കണ്ടതായി പറഞ്ഞിട്ടില്ലെന്നും മുഴുവൻ സംശയങ്ങളും പരിശോധിക്കുമെന്നും എ.എസ്.െഎ പി.എം. അബ്ദുൽ നാസർ പറഞ്ഞു.
കഴിഞ്ഞ മേയ് മൂന്നിന് രാവിലെ 11 മുതൽ രാത്രി എട്ടുവരെ ജസ്നയെന്ന് സംശയിക്കുന്ന ഒരു കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നുവെന്ന സംശയം ഉയർന്നതോടെയാണ് അന്വേഷണ സംഘം മലപ്പുറത്തെത്തിയത്. കഴിഞ്ഞ മാർച്ച് 22നാണ് പത്തനംതിട്ട കൊല്ലമുള സ്വദേശി ജസ്ന മരിയ ജെയിംസിനെ കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.