ചെങ്ങന്നൂർ: ജസ്ന മരിയ ജയിംസിെൻറ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ചെങ്ങന്നൂർ മുളക്കുഴയിലെ അനാഥാലയത്തിൽ വീണ്ടും പരിശോധന നടത്തി. അനാഥാലയത്തിലെ ചാണകക്കുഴിയിൽനിന്ന് അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയത്.
മനുഷ്യാവകാശ പ്രവർത്തകനായ ചെങ്ങന്നൂർ ഇടനാട് പ്രദീപ് കോശി മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും ഡിവൈ.എസ്.പിക്കും നൽകിയ പരാതിയെ തുടർന്നാണ് നടപടി. ജസ്ന ഉൾപ്പെടെ നിരവധി പേരെ അനാഥാലയത്തിൽ എത്തിച്ചിട്ടുണ്ടെന്നും ഇവരിൽ ചിലർ മരിച്ചതായും മൃതദേഹം അനാഥാലയത്തോട് ചേർന്ന തൊഴുത്തിെൻറ ചാണകക്കുഴിയിൽ കുഴിച്ചിട്ടിട്ടുണ്ടെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിരുന്നത്.
ഇതിെൻറ അടിസ്ഥാനത്തിൽ അനാഥാലയത്തിെൻറ നാല് അറകളുള്ള ചാണകക്കുഴിയിൽ മൂന്ന് ദിവസം നടത്തിയ പരിശോധനയിലാണ് അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.