ജ്വല്ലറി നിക്ഷേപ തട്ടിപ്പ്​: എം.സി. ഖമറുദ്ദീൻ ജാമ്യഹരജി നൽകി

കൊ​ച്ചി: കാ​സ​ർ​കോ​ട് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ എം.​സി. ഖ​മ​റു​ദ്ദീ​ൻ എം.​എ​ൽ.​എ ഹൈ​കോ​ട​തി​യി​ൽ ജാ​മ്യ​ഹ​ര​ജി ന​ൽ​കി. ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​ള്ള​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം. ന​വം​ബ​ർ 11ന്​ ​അ​റ​സ്​​റ്റി​ലാ​യ ത​െൻറ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. പ്ര​മേ​ഹ​വും ര​ക്ത​സ​മ്മ​ർ​ദ്ദ​വു​മു​ൾ​പ്പെ​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. നി​ക്ഷേ​പ​ക​രു​മാ​യി ക​മ്പ​നി​യു​ണ്ടാ​ക്കി​യ ക​രാ​റി​ൽ താ​ൻ ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നും ലാ​ഭ​വി​ഹി​തം ന​ൽ​കി​യി​ല്ലെ​ന്ന പേ​രി​ൽ ക്രി​മി​ന​ൽ കേ​സ് എ​ടു​ക്കാ​നാ​വി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

ലാ​ഭ​വി​ഹി​തം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് മൂ​ന്നു ല​ക്ഷം രൂ​പ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചെ​ങ്കി​ലും 2019 ഒ​ക്ടോ​ബ​ർ മു​ത​ൽ വി​ഹി​തം ന​ൽ​കു​ന്നി​ല്ലെ​ന്ന കേ​സി​ലാ​ണ് ഖ​മ​റു​ദ്ദീ​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന എം.​എ​ൽ.​എ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തിയുണ്ട്​. ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ വെ​ള്ളി​യാ​ഴ്​​ച മു​റി​യി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - Jewelery Investment Fraud: MC Khamaruddin granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.