ജിയോ വരുന്നു, റേഷൻ വിതരണം ഇനി 4 ജിയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: നെ​റ്റ്​​വ​ർ​ക് പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​മ​റി​ഞ്ഞ സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ൻ മു​കേ​ഷ് അം​ബാ​നി​യു​ടെ ജി​യോ വ​രു​ന്നു.

ബി.​എ​സ്.​എ​ൻ.​എ​ൽ, വൊ​ഡാ​ഫോ​ൺ, ഐ​ഡി​യ ക​മ്പ​നി​ക​ളുെ​ട ഇ​ൻ​റ​ർ​നെ​റ്റ് സേ​വ​ന​ത്തി​നെ​തി​രെ വ്യാ​പാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ-​പോ​സ് മെ​ഷീ​നി​ൽ ജി​യോ സി​മ്മു​ക​ൾ കൂ​ടി പ​രീ​ക്ഷി​ക്കാ​ൻ ഭ​ക്ഷ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ ഉ​ട​ൻ സ​ർ​ക്കാ​റി​ന് കൈ​മാ​റും.

14234 മെ​ഷീ​നു​ക​ളി​ലാ​യി മൂ​ന്ന് ക​മ്പ​നി​ക​ളു​ടെ​യും 3ജി ​സി​മ്മു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബി.​എ​സ്.​എ​ൻ.​എ​ൽ സി​മ്മു​ക​ൾ എ​ല്ലാ മെ​ഷീ​നി​ലും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ 3 ജി ​വേ​ഗം ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും 2ജി ​വേ​ഗം​പോ​ലും ല​ഭി​ക്കാ​തെ വ​രു​ന്ന​തോ​ട സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​ണ്.

കോ​വി​ഡ് കാ​ല​ത്തു​പോ​ലും റേ​ഷ​ൻ​സാ​ധ​ന​ങ്ങ​ൾ​ക്കാ​യി കാ​ർ​ഡു​ട​മ​ക​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ളാ​ണ് ക​ട​ക​ളി​ൽ നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി ഭ​ക്ഷ്യ​മ​ന്ത്രി​യും സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റും നി​ര​ന്ത​രം ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​യോ​യു​ടെ സേ​വ​നം സ​ർ​ക്കാ​ർ തേ​ടു​ന്ന​ത്.

ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ൻ​റ​ർ​നെ​റ്റ് വേ​ഗം കു​റ​യു​ന്ന​തെ​ന്ന ന്യാ​യ​മാ​ണ് ക​മ്പ​നി​ക​ൾ സ​ർ​ക്കാ​റി​ന് മു​ന്നി​ൽ നി​ര​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ​പോ​ലും ബി​ല്ല​ടി​ക്കാ​ൻ ക​ഴി​യാ​റി​ല്ലെ​ന്ന് വെ​ള്ളി​യാ​ഴ്ച ഭ​ക്ഷ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി വി​ളി​ച്ചു​ചേ​ർ​ത്ത വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ വ്യാ​പാ​രി​സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ൾ തെ​ളി​വു​സ​ഹി​തം ബോ​ധി​പ്പി​ച്ചു.

പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ബു​ധ​നാ​ഴ്ച ക​ട​ക​ൾ അ​ട​ച്ചി​ടു​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ അ​ഡ്വ. ജോ​ണി നെ​ല്ലൂ​ർ, കാ​ടാ​മ്പു​ഴ മൂ​സ, ടി. ​മു​ഹ​മ്മ​ദാ​ലി, അ​ഡ്വ. സു​രേ​ന്ദ്ര​ൻ, ഇ. ​അ​ബൂ​ബ​ക്ക​ർ ഹാ​ജി എ​ന്നി​വ​ർ അ​റി​യി​ച്ചു.

ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന് അ​ന്ത്യ​ശാ​സ​നം

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നെ​റ്റ്​​വ​ർ​ക് പ്ര​ശ്ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച​ക്കു​ള്ളി​ൽ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന് സ​ർ​ക്കാ​റിെൻറ അ​ന്ത്യ​ശാ​സ​നം.

വെ​ള്ളി​യാ​ഴ്ച ഭ​ക്ഷ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി വി​ളി​ച്ചു​ചേ​ർ​ത്ത മൊ​ബൈ​ൽ നെ​റ്റ്​​വ​ർ​ക് സേ​വ​ന​ദാ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ര്‍ ഹ​രി​ത വി. ​കു​മാ​ര്‍ താ​ക്കീ​ത് ന​ൽ​കി​യ​ത്. സ​ർ​ക്കാ​റി​ന് വേ​ണ്ട​ത് വി​ശ​ദീ​ക​ര​ണ​മ​ല്ല ന​ട​പ​ടി​ക​ളാ​ണെ​ന്നും ഭ​ക്ഷ്യ​സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.