െകാച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിനെതിരെ കുറ്റം തെളിയിക്കുന്നതിൽ നിർണായകമായത് ആറുപേരുടെ സാക്ഷിമൊഴിയും എട്ടു ശാസ്ത്രീയ പരിശോധനാഫലവും. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയതെളിവുകളിലൂടെയും സാഹചര്യത്തെളിവുകളിലൂടെയുമാണ് ജിഷയുടെ വീട്ടിൽ പ്രതിയുടെ സാന്നിധ്യവും കുറ്റകൃത്യത്തിലെ പങ്കാളിത്തവും പ്രോസിക്യൂഷൻ തെളിയിച്ചത്.
പ്രതി താമസിച്ചിരുന്ന കെട്ടിടത്തിെൻറ ഉടമ 10ാം സാക്ഷി കാളമ്പാടൻ ജോർജിെൻറ മൊഴിയിൽ കൊലനടന്ന 2016 ഏപ്രിൽ 28ന് രാവിലെ 10.30ന് ജിഷയുടെ വീടിന് സമീപം പ്രതിയെ കണ്ടതായി പറയുന്നുണ്ട്. മദ്യപിച്ചിരുന്ന അയാൾ താനിന്ന് ജോലിക്ക് പോയില്ലെന്ന് ജോർജിനോട് പറഞ്ഞതായും മൊഴിയുണ്ട്. അന്നുതന്നെ രാവിലെ 9.30ന് ജിഷ വെള്ളമെടുക്കാൻ പൊതുടാപ്പിലേക്ക് പോകുന്നത് കണ്ടതായി ആറാം സാക്ഷി റോസിയും തിരിച്ചുപോകുന്നത് കണ്ടതായി മൂന്നാം സാക്ഷി ശ്രീലേഖയും മൊഴിനൽകിയിരുന്നു. വൈകീട്ട് 5.10നും സമാനരീതിയിൽ പോയിവരുന്ന ജിഷയെ ഏഴാം സാക്ഷി രാമചന്ദ്രൻ നായർ കണ്ടതായി മൊഴിനൽകിയിട്ടുണ്ട്. സംഭവദിവസം 5.45ഒാടെ ജിഷയുെട വീടിെൻറ ഭാഗത്തുനിന്ന് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടതായി അയൽവാസികളും സാക്ഷികളുമായ ശ്രീലേഖ, മിനി, ലീല എന്നിവർ പറയുന്നുണ്ട്. കുറച്ചുകഴിഞ്ഞ് വീടിെൻറ പിൻഭാഗത്തുനിന്ന് ഒരാൾ കുനിഞ്ഞ് നിവരുന്നത് കണ്ടതായി ലീലയും അഴയിൽനിന്ന് തുണി വലിച്ചൂരുന്നത് കണ്ടതായി മിനിയും പറഞ്ഞിരുന്നു. ജിഷയുെട വീട്ടിലെ മരത്തിൽ പിടിച്ച് മഞ്ഞ ഷർട്ടിട്ട ഒരാൾ കനാലിലേക്ക് ഇറങ്ങുന്നത് കണ്ടതായും ശ്രീലേഖ മൊഴിനൽകിയിരുന്നു. ഇൗ സാക്ഷിമൊഴികളാണ് നിർണായകമായത്. ശ്രീലേഖ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു.
സംഭവദിവസം രാത്രി 6.30ഒാടെ പ്രതി പരിഭ്രമിച്ച് മുറിയിൽ തിരിച്ചെത്തിയതായും സാധനങ്ങൾ ബാഗിലാക്കി പെരുമ്പാവൂർ വല്ലത്ത് താമസിക്കുന്ന ബഹാറുൽ ഇസ്ലാമിനെ കണ്ടതായും 2800 രൂപ വാങ്ങി സ്ഥലംവിട്ടതായും മൊഴിയുണ്ട്. അസദുല്ല എന്ന സുഹൃത്ത് മാതാവിന് നൽകാൻകൊടുത്ത മൊബൈലിൽ തെൻറ സിം ഇട്ടായിരുന്നു അമീറിെൻറ യാത്ര. ഷംസുദ്ദീൻ എന്നയാളുടെ ഒാേട്ടായിൽ ആലുവയിലെത്തി, 29ന് പുലർച്ചെ 2.58ന് ഗുവാഹതിയിലേക്ക് ടിക്കറ്റെടുക്കുകയും 6.09ന് പുറപ്പെടുകയും ചെയ്തു. മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് ഇൗ വിവരങ്ങൾ പൊലീസ് സ്ഥിരീകരിച്ചു.
സൈബർ സെല്ലിെൻറ അന്വേഷണത്തിൽ ഇൗറോഡ്, തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾവഴി യാത്രചെയ്ത പ്രതി േമയ് രണ്ടിന് അസമിലെത്തിയതായി സ്ഥിരീകരിച്ചു. ഫോൺ അസദുല്ലയുടെ മാതാവിന് കൊടുത്ത പ്രതി ഒരു മാസത്തോളം ആരെയും വിളിച്ചില്ല. ജൂൺ അഞ്ചിന് കാഞ്ചിപുരത്ത് ശിങ്കിടിവാക്കം എന്ന സ്ഥലത്ത് എത്തിയ പ്രതി കിം ൈഫ്ല എന്ന മൊബൈലിൽ സിം ഇട്ടു. ഇതോടെയാണ് പ്രതിയുടെ സാന്നിധ്യം പൊലീസിന് തിരിച്ചറിയാനായത്. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയപ്പോൾ ശേഖരിച്ച ജിഷയുടെ ചുരിദാർ ടോപ്പിെൻറ രണ്ടു സ്ഥലത്തുനിന്ന് പ്രതിയുടെ ഡി.എൻ.എ കണ്ടെടുത്തു. വീടിെൻറ വാതിലിലെ ഡി.എൻ.എയും ശേഖരിച്ചു. ചുരിദാർ ടോപ്പിെൻറ പിൻവശം ഇടതുഭാഗെത്ത ഷോൾഡറിൽനിന്ന് വേർതിരിച്ചെടുത്ത ഉമിനീരിലും രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞർ പ്രതിയുടെ ഡി.എൻ.എ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.