ജി​ഷ്ണ

അപൂർവ രോഗം ബാധിച്ച ജിഷ്ണക്ക് സഹായം വേണം

പാ​നൂ​ർ: അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച കു​ന്നോ​ത്ത് പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 17ൽ ​കൂ​റ്റേ​രി​യി​ലെ അ​മ്പൂ​ന്റ​വി​ട രാ​ജേ​ന്ദ്ര​ൻ -ജി​ജി​ന ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൾ ജി​ഷ്ണ​ക്ക് (19) ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. ആ​ർ​റ്റീ​രി​യ വി​ന​സ് മ​ൽ​ഫോ​ർ​മേ​ഷ​ൻ അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച ജി​ഷ്ണ ചെ​ണ്ട​യാ​ട് മ​ഹാ​ത്മ ഗാ​ന്ധി കോ​ള​ജി​ലെ ബി.​കോം അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്. കൂ​ടാ​തെ എ​ൻ.​എ​സ്.​എ​സ് വ​ള​ന്റി​യ​ർ കൂ​ടി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കു​ന്നോ​ത്ത്പ​റ​മ്പ് പ്രി​യ​ദ​ർ​ശി​നി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ന​ട​ത്തി​യ അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കാ​യു​ള്ള കേ​ശ​ദാ​ന കാ​മ്പി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ജി​ഷ്ണ​യു​ടെ ചി​കി​ത്സ​ക്കാ​യി 15 ല​ക്ഷം രൂ​പ വേ​ണം. ദി​വ​സ​ക്കൂ​ലി​യി​ൽ ജോ​ലി ചെ​യ്യു​ന്ന പി​താ​വ് രാ​ജേ​ന്ദ്ര​ന് മ​ക​ളു​ടെ ചി​കി​ത്സ ചെ​ല​വ് താ​ങ്ങാ​ൻ ക​ഴി​യി​ല്ല. ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​കം സ്വ​രൂ​പി​ക്കാ​ൻ നാ​ട്ടു​കാ​ർ വാ​ർ​ഡ് മെം​ബ​ർ എ​ൻ.​കെ. അ​നി​ൽ​കു​മാ​ർ ചെ​യ​ർ​മാ​നാ​യും പ​ത്മ​നാ​ഭ​ൻ ക​ൺ​വീ​ന​റാ​യും ലി​ബി​ൻ ട്ര​ഷ​റ​റാ​യും ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. സ​ഹാ​യ​ങ്ങ​ൾ അ​യ​ക്കേ​ണ്ട അ​ക്കൗ​ണ്ട് ന​മ്പ​ർ: പ​ത്മ​നാ​ഭ​ൻ & ലി​ബി​ൻ A/c - 20260200007199. ഫെ​ഡ​റ​ൽ ബാ​ങ്ക് പാ​നൂ​ർ ബ്രാ​ഞ്ച്. IFS Code - FDRL0002026. ഗൂ​ഗി​ൾ പേ / ​ഫോ​ൺ പേ - 8943130905.

Tags:    
News Summary - Jishna, suffering from a rare disease, needs help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.