കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കുറ്റക്കാരെ മുഴുവൻ അറസ്റ്റുചെയ്യണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. ബുധനാഴ്ച കോഴിക്കോട്ട് പൊലീസ് ക്ലബ് ഹാളിൽ നടന്ന പീപ്പിൾസ് ആക്ഷൻ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസിെൻറ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസിന് ജിഷ്ണുവിെൻറ പിതാവ് അശോകനും സഹോദരി അവിഷ്ണയും പരാതി നല്‍കിയത്.
ജിഷ്ണു കേസില്‍ തുടക്കംമുതല്‍ തന്നെ അട്ടിമറി നടന്നിട്ടുണ്ടെന്നും കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു. അതേസമയം, കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവങ്ങളെ നിരീക്ഷിക്കുമെന്നും കമീഷന്‍ വ്യക്തമാക്കി. പൊലീസിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹൻദാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.