പൊ​ലീ​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വി.​എ​സ്;  ക്ഷു​ഭി​ത​നാ​യി പി​ണ​റാ​യി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നിലെ അനിഷ്ടസംഭവങ്ങളിൽ ആഞ്ഞടിച്ച് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. മഹിജക്കും കുടുംബത്തിനുമെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച വാർത്ത ചാനലുകളിൽ എത്തി നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റയെ ഫോണിൽ ബന്ധപ്പെട്ട് ശകാരിച്ചു. 

കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ട പൊലീസ് പരാതിക്കാരെ ആക്രമിക്കുകയാണോ വേണ്ടതെന്ന് വി.എസ് ചോദിച്ചു. മലപ്പുറം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ സർക്കാറിനെ നാറ്റിക്കാനാണോ പൊലീസി‍​െൻറ നീക്കമെന്ന് ചോദിച്ച വി.എസ് ജിഷ്ണുവി‍​െൻറ ഘാതകരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിനെയും വിമർശിച്ചു. ഇതിന് മറുപടി പറയാൻ െബഹ്റ തുനിഞ്ഞെങ്കിലും അതു കേൾക്കാതെ വി.എസ് ഫോൺ കട്ട് ചെയ്യുകയായിരുന്നത്രെ. സർക്കാറിനാകെ നാണക്കേടായ സംഭവം അതീവഗൗരവമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാണുന്നത്. പ്രശ്നം  സങ്കീർണമാകാതിരിക്കാൻ വേണ്ട നടപടികൾ എത്രയുംവേഗം കൈക്കൊള്ളണമെന്ന് അദ്ദേഹം െബഹ്റക്ക് കർശനനിർദേശം നൽകി.  

പൊലീസി‍​െൻറ ഭാഗത്തുനിന്നുമുള്ള വീഴ്ചകൾ നാൾക്കുനാൾ സർക്കാറിന് തലവേദനയാകുന്നതിൽ അദ്ദേഹം ക്ഷുഭിതനായതായാണ് വിവരം. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് െബഹ്റ പേരൂർക്കട ജില്ല ആശുപത്രിയിൽ മഹിജയെ സന്ദർശിച്ചത്. എന്നാൽ, അദ്ദേഹം  അവിടെത്തുംമുമ്പ് തന്നെ ബി.ജെ.പി, കെ.എസ്.യു പ്രവർത്തകർ ആശുപത്രി പരിസരത്ത് നിറഞ്ഞിരുന്നു. ഇവരെ ബലപ്രയോഗത്തിലൂടെ  നീക്കിയ പൊലീസ് നടപടി ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഐ.ജി മനോജ് എബ്രഹാമും പ്രതിഷേധക്കാരുമായി  വാക്കേറ്റമുണ്ടായത് പ്രശ്നങ്ങൾ ഗുരുതരമാക്കുകയുംചെയ്തു. ഇതിനിടെ ആശുപത്രിയിലെത്തിയ പൊലീസ് മേധാവിക്കുനേരെയും  പ്രതിഷേധക്കാർ മുദ്രാവാക്യംവിളിയുമായി നിലകൊണ്ടു. നഗരത്തി‍​െൻറ വിവിധഭാഗങ്ങളിൽ പൊടുന്നനെ പ്രതിഷേധം പടർന്നതിനുപിന്നിൽ  ബാഹ്യഇടപെടലുകളുണ്ടെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച മഹിജ  സമരത്തിനെത്തുമെന്നും അത് പ്രശ്നങ്ങളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും ഇൻറലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. 
 

Full View
Tags:    
News Summary - jishnu mother arrest; vs arrest to dgp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.