നാദാപുരം: പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു.
കൊച്ചി യൂനിറ്റിലെ ഇൻസ്പെക്ടർ പി.വി. സുരേഷ്, ജിജോ, ജോൺസൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
നാദാപുരം അഥിതി മന്ദിരത്തിൽ വ്യാഴാഴ്ച അന്വേഷണ സംഘം ക്യാമ്പ് ഓഫിസ് തുറന്നു. തുടർന്ന്, ഉച്ച പന്ത്രണ്ടരയോടെ ജിഷ്ണുവിെൻറ വളയം പൂവംവയലിലെ വീട്ടിലെത്തി മാതാവ് മഹിജ, പിതാവ് അശോകൻ, ജിഷ്ണുവിെൻറ മൃതദേഹം ഏറ്റുവാങ്ങിയവർ, അവസാനമായി കണ്ടവർ, സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരിൽനിന്നും മൊഴിയെടുത്തു.
കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിന് സംഭവവുമായി ബന്ധപ്പെട്ട് മൊഴിനൽകിയ 10 പേരോട് സി.ബി.ഐ മുമ്പാകെ ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇവരിൽനിന്ന് വീണ്ടും മൊഴിയെടുത്തത്. തെളിവെടുപ്പും മൊഴിയെടുക്കലും ഇന്നും തുടരും.
2017 ജനുവരി ആറിനാണ് കോളജ് ഹോസ്റ്റൽ മുറിയിൽ ജിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സി.ബി.ഐ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.