വളയം: പാമ്പാടി നെഹ്റു കോളജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ പേരിൽ വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്ടിച്ചത് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനാണെന്നും കേെസടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജിഷ്ണുവിെൻറ കുടുംബം ആവശ്യപ്പെട്ടു.
ജിഷ്ണുവിെൻറ പേരില്‍ പ്രത്യക്ഷപ്പെട്ട ആത്മഹത്യക്കുറിപ്പ് ജിഷ്ണുവിെൻറ കൈയക്ഷരത്തിലുള്ളതായിരുന്നില്ലെന്ന് മുൻ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനെതിരായ ജിഷ്ണുവിെൻറ അമ്മ മഹിജയുടെ ആരോപണം. ഇദ്ദേഹത്തെ ചോദ്യംചെയ്താല്‍ ഗൂഢാലോചന പുറത്തുവരുമെന്നും മഹിജ പറഞ്ഞു.
ആദ്യം കേസ് അന്വേഷിച്ച ബിജു കെ. സ്റ്റീഫന്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെന്‍ഷനിലുമായിരുന്നു. കോളജ് മാനേജ്മെൻറ് വിദ്യാര്‍ഥികളില്‍ നിന്ന് മുന്‍കൂട്ടി വെള്ളപേപ്പറിൽ ഒപ്പിട്ടു വാങ്ങിയതായും ജിഷ്ണു കോപ്പിയടിച്ചതായി ആരോപിച്ച് ഹാജരാക്കിയതും വ്യാജ രേഖയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.