നാദാപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണംസംബന്ധിച്ച അന്വേഷണം രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അട്ടിമറിക്കുകയാണെന്ന് കുടുംബം. അന്വേഷണ ഉദ്യോഗസ്ഥ കിരണ്‍ നാരായണിലും സര്‍ക്കാറിലും വിശ്വാസമുണ്ട്. മേല്‍ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന രണ്ടുപേര്‍ കോളജിന്‍െറ വക്താക്കളായി കേസ് അട്ടിമറിക്കാന്‍ ഉതകുന്ന തരത്തിലാണ് അന്വേഷണം കൊണ്ടുപോകുന്നതെന്നും മാതാപിതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജിഷ്ണു മരണപ്പെട്ട ഹോസ്റ്റല്‍ മുറിയിലെ തെളിവുകള്‍പോലും ഇല്ലാതാക്കിയത് ഇതിന്‍െറ ഭാഗമാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കോളജ് മാനേജ്മെന്‍റ് പി.ആര്‍.ഒയുടെ വീട്ടുപടിക്കല്‍ സത്യഗ്രഹമിരിക്കും. സംശയമുള്ളവരെ ചോദ്യം ചെയ്യാന്‍പോലും തയാറാവാതെ ഹോസ്റ്റല്‍ വാര്‍ഡനെ മാത്രമാണ് പൊലീസ് ചോദ്യം ചെയ്തതെന്ന് മാതാവ് മഹിജ പറയുന്നു.
മരണം നടന്ന് മാസം പിന്നിട്ടിട്ടും പൊലീസ് ഇരുട്ടില്‍ത്തപ്പുന്നത് ദുരൂഹതക്ക് ഇടയാക്കുന്നു. ഉത്തരവാദികളെ തിരിച്ചറിഞ്ഞിട്ടും ചോദ്യംചെയ്യാന്‍പോലും പൊലീസ് തയാറാവാത്തത് കേസ് അട്ടിമറിക്കുന്നതിനാണ്. നീതി നിഷേധത്തിനെതിരെ നിയമപോരാട്ടം തുടരുമെന്നും മാതാവ് വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ സഹായങ്ങളെ വിസ്മരിക്കുന്നില്ല. മകന്‍െറ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഇച്ഛാശക്തിയാണ് കാണിക്കേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.