തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്‍െറ ദുരൂഹമരണം കൊലപാതക സാധ്യതയിലുള്‍പ്പെടുത്താന്‍ പ്രോസിക്യൂഷന്‍ നടപടികളിലേക്ക്. പൊലീസ് വീഴ്ച വിമര്‍ശിക്കപ്പെട്ടതും പ്രേരണക്കുറ്റം ചുമത്തുന്നതില്‍ ഹൈകോടതി സംശയവും പ്രകടിപ്പിച്ചതുമായ സാഹചര്യത്തില്‍ തെളിവുകള്‍ ബലപ്പെടുത്തിയുള്ള റിപ്പോര്‍ട്ടും രേഖകളും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ തയാറാക്കിക്കഴിഞ്ഞു.
കേസിലെ ഒന്നാം പ്രതിയും കോളജ് ചെയര്‍മാനുമായ പി. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് റദ്ദാക്കാനുള്ള അപ്പീല്‍ ബുധനാഴ്ച പ്രോസിക്യൂഷന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കഴിഞ്ഞ വ്യാഴാഴ്ച അപേക്ഷ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും രേഖകള്‍ ലഭ്യമാകുന്നതിനെടുത്ത കാലതാമസത്തെ തുടര്‍ന്നാണ് വൈകിയത്. കേസിന്‍െറ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥയായ എ.എസ്.പി കിരണ്‍ നാരായണനുമായി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു തിങ്കളാഴ്ച കൊച്ചിയില്‍ ചര്‍ച്ച ചെയ്യും.
ഇതിനിടെ, കഴിഞ്ഞ ദിവസം ജിഷ്ണുവിന്‍െറ മാതാവും പിതാവും തന്നെ സന്ദര്‍ശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്പെഷല്‍ പ്രോസിക്യൂട്ടറോട് കേസിന്‍െറ ഇപ്പോഴത്തെ സ്ഥിതി ആരാഞ്ഞിരുന്നു. ഹൈകോടതിയില്‍നിന്ന് ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ഗൗരവത്തോടെ സമീപിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പരീക്ഷാ സെല്‍ അംഗം ദിപിന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇനിയും ഹൈകോടതി പരിഗണിച്ചിട്ടില്ല. ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം നിലച്ചപോലെയാണ്.
പ്രവീണിനൊപ്പം പോയതെന്ന് ആരോപിച്ച് മറ്റൊരു യുവതിയുടെ ബന്ധുക്കള്‍ പാലക്കാട് പുതുനഗരം പൊലീസിന് നല്‍കിയ പരാതിയിലും അന്വേഷണം പേരില്‍ മാത്രമാണ്. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കോപ്പിയടി പിടികൂടിയെന്ന പേരില്‍ പ്രിന്‍സിപ്പലിന്‍െറ മുറിയിലും രണ്ടാം പ്രതി പി.ആര്‍.ഒ കെ.വി.സഞ്ജിത്തിന്‍െറ മുറിയിലും എത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇതിനുശേഷമാണ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.
പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ഹൈകോടതി പ്രേരണക്കുറ്റം ചുമത്താന്‍ മതിയായ തെളിവില്ളെന്ന് വിലയിരുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.