തിരുവനന്തപുരം: വിയോജിക്കുന്നവരെ അടിച്ചമർത്താമെന്ന മോഡി-അമിത് ഷാ ഇരട്ടകളുടെ വ്യാമോഹത്തിന് കനത്ത തിരിച്ചടിയ ാണ് കാത്തിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. രാജ്യത്തെ അരാജക അവസ്ഥക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമ ിത്ഷാ ആണ് ഉത്തരവാദിയെന്നും സുധീരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂ പം:
രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ജെ.എൻ.യു വിദ്യാർഥികൾക്ക് നേരെ പൊലീസിന്‍റെ കാർമികത്വത്തിൽ നടന്ന മുഖംമൂടി സംഘത്തിന്‍റെ ക്രൂരമായ ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമാണ്; അപലപനീയവുമാണ്.
നിയമവ്യവസ്ഥയെ തന്നെ നോക്കുകുത്തിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുഗ്രഹത്തോടെയുള്ള എ.ബി.വി.പി- ആർ.എസ്.എസ് ക്രിമിനൽ മാഫിയയുടെ ഈ കടന്നാക്രമണം ഭാരതത്തിന് തീർത്താൽ തീരാത്ത അപമാനമാണ് വരുത്തിയിട്ടുള്ളത്.
വേലി തന്നെ വിളവ് തിന്നുന്ന ഈ അരാജക അവസ്ഥയ്ക്ക് ഡൽഹി പൊലീസിനെ നേരിട്ട് നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെയാണ് ഉത്തരവാദി.
ആഭ്യന്തര മന്ത്രിയെന്ന പദവിയുടെ ചുമതലകൾ നിർവഹിക്കുന്നതിൽ തീർത്തും വീഴ്ച വരുത്തിയ അമിത് ഷാക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അർഹതയില്ല. തൽസ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പു പറയാൻ അമിത്ഷാ തയാറാകണം
പാർലമെന്‍റിലെ ഭൂരിപക്ഷം ജനങ്ങൾക്ക് മേൽ കുതിരകയറാനുള്ള ലൈസൻസ് ആണെന്ന് കരുതി തങ്ങളോട് വിയോജിക്കുന്നവരെ അടിച്ചമർത്താമെന്ന മോഡി-അമിത് ഷാ ഇരട്ടകളുടെ വ്യാമോഹത്തിന് കനത്ത തിരിച്ചടിയാണ് അവരെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.