കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിവന്ന വ്യാജ റിക്രൂട്ടിങ് സ്ഥാപന നട ത്തിപ്പുകാർ അറസ്റ്റിൽ. കോട്ടയം കറുകച്ചാൽ കൂത്രപ്പള്ളി അഞ്ചാനിയിൽ വീട്ടിൽ സുമിത് ന ായർ (38), കണ്ണൂർ പള്ളിക്കുന്ന് ചെട്ടിപ്പീടിക സുരഭിവീട്ടിൽ ദിവിഷിത്ത് (27), മങ്ങാട്ടുപറമ്പ് കണ്ണൂർ യൂനിവേഴ്സിറ്റിക്ക് സമീപം പച്ചവീട്ടിൽ ശ്രീരാഗ് (26), ഇടപ്പള്ളി ടോൾ നുറുക്കിലയിൽ വീട്ടിൽ റഫീന (33) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
രവിപുരത്ത് പ്രവർത്തിച്ചിരുന്ന സക്സസ് ഇൻറർനാഷനൽ പ്ലേസ്മെൻറ് ഹബ് എന്ന സ്ഥാപനത്തിെൻറ പേരിലായിരുന്നു തട്ടിപ്പ്. ഓൺലൈൻ സൈറ്റായ ഒ.എൽ.എക്സിലൂടെ പരസ്യം ചെയ്തായിരുന്നു ഇവർ ഉദ്യോഗാർഥികളെ ആകർഷിച്ചിരുന്നത്.
പണം വാങ്ങി മലേഷ്യ, ദുൈബ, ഇസ്രായേൽ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ജോലിക്ക് എന്നുപറഞ്ഞ് വിസിറ്റിങ് വിസയിൽ ആളുകളെ കൊണ്ടുപോയി വാഗ്ദാനം ചെയ്ത് ജോലിയും ശമ്പളവും വർക്ക് പെർമിറ്റും കൊടുക്കാതെ പാസ്പോർട്ട് അനധികൃതമായി തടഞ്ഞുെവച്ചാണ് ഉദ്യോഗാർഥികളെ പറ്റിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.