കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഭയം സത്യമായെന്ന്, മാതാവി​െൻറ വിയോഗത്തെ കുറിച്ച് ജോൺ ബ്രിട്ടാസ്

കണ്ണൂർ: ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തി​െൻറ വിരുന്ന് നൽകി എന്റെ അമ്മ യാത്രയായെന്ന് ജോൺ​ ബ്രിട്ടാസ് എം.പി. കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായെന്നും മാതാവിന്റെ വിയോഗത്തെ കുറിച്ച് ബ്രിട്ടാസ് ഫേസ് ബുക്കിൽ കുറിച്ചു.

കുറിപ്പി​െൻറ പൂർണ രൂപം:
ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകി എന്റെ അമ്മ യാത്രയായി. കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ എന്റെ അമ്മച്ചി പകർന്ന സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല.

ജോൺ ബ്രിട്ടാസ് എം.പിയുടെ മാതാവ് അന്തരിച്ചു

കണ്ണൂർ: ജോൺ ബ്രിട്ടാസ് എം.പിയുടെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ പുലിക്കുരുമ്പ (95) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പുലിക്കുരുമ്പയിൽ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ. നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻ ) കുടുംബാംഗമാണ്. പരേതനായ പൈലിയുടെ (പാപ്പച്ചൻ) ഭാര്യയാണ്.

മക്കൾ: സണ്ണി, റീത്ത, എ.പി.സെബാസ്റ്റ്യൻ (മുൻ മെമ്പർ നടുവിൽ ഗ്രാമപഞ്ചായത്ത്) റെജി, മാത്യു, ജോൺ ബ്രിട്ടാസ് (രാജ്യസഭ‌ാ എംപി) ജിമ്മി. മരുമക്കൾ: ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ), ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ് (ചെമ്പൻതൊട്ടി), മിനി ചൂരക്കുന്നേൽ (പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശൂർ), ധന്യ അമ്പലത്തിങ്കൽ (പെരുമ്പടവ്). 

Tags:    
News Summary - John Brittas on the death of his mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.