തൊടുപുഴ: പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്ത ിൽ മത്സരിക്കാനാകില്ലെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ. എ. കേരള കോൺഗ്രസ് സ്ഥാനാർഥി തന്നെയാകുമോ അവിടെ മത്സരിക്കുകയെന്ന ചോദ്യത്തിന് ‘യു .ഡി.എഫ് തീരുമാനിക്കും’ എന്നും അദ്ദേഹം പ്രതികരിച്ചു. തൊടുപുഴയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലായിൽ യു.ഡി.എഫ് നിർദേശിക്കുന്ന സ്ഥാനാർഥിയുടെ വിജയത്തിന് പ്രവർത്തിക്കും. പിളർന്നുപോയവർക്ക് ഇനി കേരള കോൺഗ്രസ് എമ്മിൽ സ്ഥാനമില്ല. അവർക്ക് പാർട്ടിയുടെ പേരോ രണ്ടില ചിഹ്നമോ ഉപയോഗിക്കാൻ കഴിയില്ല. പിളർന്നവർക്ക് പുതിയ പാർട്ടിയുടെ ചിഹ്നം ആകാമെന്നും ജോസഫ് പറഞ്ഞു. ജനറൽ സെക്രട്ടറിയല്ലാത്ത കെ.ഐ. ആൻറണി ആൾമാറാട്ടം നടത്തിയാണ് വർക്കിങ് ചെയർമാനെ മറികടന്ന് കോട്ടയത്ത് ബദൽ സംസ്ഥാന കമ്മിറ്റി വിളിച്ചത്.
പിളരണമെന്ന ആഗ്രഹവും പേറി നടക്കുന്നവരെ ആർക്കും തടയാനാകില്ല. തനിക്കെതിരെ ഉള്ളിൽ വിദ്വേഷം പേറിയാണ് ജോസ് കെ. മാണി നടക്കുന്നത്. ഇപ്പോൾ സമവായ ചർച്ചകളൊന്നും നടക്കുന്നില്ല. വിവരം തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിട്ടുണ്ട്. ഇനി യഥാവിധി കാര്യങ്ങൾ നടക്കും.
കൂടുതൽ പ്രവർത്തകർ ഇപ്പോൾ പാർട്ടിയിലേക്ക് ഒഴുകിയെത്തുകയാണെന്നും ജോസഫ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.