കോട്ടയം. കേരളാ കോണ്‍ഗ്രസ്സ് (എം)നെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയാക്കാനുള്ള എല്‍.ഡി.എഫ് യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ. മാണി. എല്‍.ഡി.എഫ് തീരുമാനം വന്‍ രാഷ്ട്രീയ മുന്നേറ്റത്തിന് വഴിയെരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും ആ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നുനിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എല്‍.ഡി.എഫ് തീരുമാനം. കേരളാ കോണ്‍ഗ്രസ്സ് (എം) സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് നേതൃത്വം ഈ തീരുമാനം എടുത്തതില്‍ പാര്‍ട്ടിക്കും ലക്ഷകണക്കായ കേരളാ കോണ്‍ഗ്രസ്സ് കുടുംബാംഗങ്ങള്‍ക്കുമുള്ള സന്തോഷം രേഖപ്പെടുത്തുന്നു.
മാണി സാര്‍ കെട്ടിപ്പടുക്കുകയും 38 വര്‍ഷം കാത്തുസംരക്ഷിക്കുകയും ചെയ്ത യു.ഡി.എഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ്സ് (എം) നെ പടിയടച്ച് പുറത്താക്കിയവര്‍ക്കുള്ള കനത്തപ്രഹരം കൂടിയാണ് ഈ തീരുമാനം. കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടങ്ങള്‍ക്ക് ഈ തീരുമാനം കരുത്ത് പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.