തിരുവനന്തപുരം: കുട്ടനാട് സീറ്റ്, കേരള കോൺഗ്രസ്-ജോസ് കെ. മാണി പക്ഷത്തോട് സ്വീകരിക്കേണ്ട നിലപാട് എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കാൻ യു.ഡി.എഫ് ചൊവ്വാഴ്ച യോഗം ചേരും. രാവിലെ 10 മുതൽ ഒാൺലൈനായാണ് യോഗം. പ്രതിപക്ഷനേതാവിെൻറ ഒൗദ്യോഗികവസതിയായ കേൻറാൺമെൻറ് ഹൗസിൽ തലസ്ഥാനത്തുള്ള മുന്നണിനേതാക്കൾ പെങ്കടുക്കും.
സിറ്റിങ് എം.എൽ.എമാരുടെ മരണംമൂലം സംസ്ഥാനത്ത് ഒഴിവുള്ള ചവറ, കുട്ടനാട് നിയമസഭ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. യു.ഡി.എഫിെൻറ ചവറ സ്ഥാനാർഥി സംബന്ധിച്ച് സംശയമില്ല. ആർ.എസ്.പി മത്സരിച്ചുവരുന്ന മണ്ഡലത്തിൽ ഷിബു ബേബിജോണിനെ കളത്തിലിറക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം ഷിബുവിെൻറ സ്ഥാനാർഥിത്വത്തിന് അംഗീകാരമായേക്കും.
കുട്ടനാട് സീറ്റിൽ കേരള കോൺഗ്രസാണ് സാധാരണ മത്സരിക്കുന്നത്. ഇവിടെ ഒഴിവ് വന്നപ്പോൾത്തന്നെ ആരെ സ്ഥാനാർഥിയാക്കണമെന്ന തർക്കം കേരള കോൺഗ്രസിലെ ജോസ്-ജോസഫ് പക്ഷങ്ങൾക്കിടയിലുണ്ടായി. എന്നാൽ, ഉപതെരഞ്ഞെടുപ്പ് സാധ്യത മങ്ങുകയും ജോസ് പക്ഷം മുന്നണിയുമായി അകലുകയും ചെയ്തതോടെ ഉൗരാക്കുടുക്കിൽനിന്ന് മോചനം കിട്ടിയ ആശ്വാസത്തിലായിരുന്നു യു.ഡി.എഫ്.
എന്നാൽ പാർട്ടിയെയും ചിഹ്നത്തെയും സംബന്ധിച്ച തർക്കത്തിൽ ജോസഫ് വിഭാഗത്തിനുമേൽ ജോസ്പക്ഷം നേട്ടം കൊയ്യുകയും അപ്രതീക്ഷിതമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തതോടെ കുട്ടനാട് വീണ്ടും ശ്രദ്ധാകേന്ദ്രമായി. ജോസ്പക്ഷം യു.ഡി.എഫിന് പുറത്തായതിനാൽ ജോസഫ്പക്ഷത്തിനാണ് സീറ്റിന് അവകാശം. ജോസഫ്പക്ഷം മത്സരിച്ചാൽ പഴയ ചിഹ്നമോ പാർട്ടി പേരോ ഉപയോഗിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.