കോട്ടയം: കേരള കോൺഗ്രസ് സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകുമെന്ന് മാണി ഗ്രൂപ്പ് നേതാവ് ജോസ് കെ. മാണി എം.പി. ഭാവിയിൽ ഉചിതമായ തീരുമാനമെടുക്കും. ഒരു മുന്നണിയുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മുന്നണിക്കും അവരുടേതായ അജണ്ടയുണ്ട്. ഇന്ന് നടക്കുന്ന സ്റ്റിയിറിങ് കമ്മിറ്റിയിൽ ഇടത് മുന്നണി പ്രവേശനം ചർച്ചയാകില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ഇനി നടക്കാനിരിക്കുന്നത്. അതിന് ശേഷം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുന്നണി പ്രവേശനത്തിൽ തീരുമാനമുണ്ടാകുമെന്ന സൂചനയും ജോസ് കെ. മാണി നൽകി.
കേരള കോൺഗ്രസിൻെറ ശക്തിയെ കുറിച്ച് ഇരു മുന്നണികൾക്കും ബോധ്യമുണ്ട്. സി.പി.ഐയുടേത് രാഷ്ട്രീയാഭിപ്രായം മാത്രമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.