തിരുവനന്തപുരം: കേരള കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗം യു.ഡി.എഫുമായി ഇടയുന്നു. ജോസ് കെ. മാണി പക്ഷത്തിെൻറ കൈവശമുള്ള േകാട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ലഭിക്കുന്നില്ലെങ്കിൽ മുന്നണി വിടാനാണ് തയാറെടുക്കുന്നത്. മുന്നണി വിട്ടാലും സമദൂരം പ്രഖ്യാപിച്ച് സ്വതന്ത്ര നിലപാട് സ്വീകരിക്കും.
മുന്നണി നേതൃത്വം ചർച്ച ചെയ്തുണ്ടാക്കിയ ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കിട്ടുന്നില്ലെങ്കില്‍ യു.ഡി.എഫില്‍ തുടരേെണ്ടന്നാണ് ജോസഫ് വിഭാഗത്തിെൻറ നിലപാട്. അപമാനം സഹിച്ച് മുന്നണിയില്‍ തുടർന്നാൽ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തഴയപ്പെടുമെന്ന് അവർ ഭയപ്പെടുന്നു.
ഇൗ സാഹചര്യത്തിലാണ് സി.പി.എം നേതൃത്വവുമായുള്ള പഴയ സൗഹൃദം വിളക്കിച്ചേർക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയെൻറ ജന്മദിനത്തിൽ അദ്ദേഹത്തെ പുകഴ്ത്തിയത്. ശ്രമം വിജയിച്ചതിൽ പി.ജെ. ജോസഫ് തൃപ്തനാണ്. ജോസഫ് പക്ഷത്തെ ഒപ്പം കൂട്ടാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണന് പരോക്ഷമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ഒരിക്കൽകൂടി മന്ത്രിയാകാൻ ആഗ്രഹിക്കുന്ന ജോസഫിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്.
ഇന്നത്തെ സാഹചര്യത്തിൽ അതിന് ഏറ്റവും സഹായകം ഇടതുമുന്നണിയാണെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. എന്നാല്‍, ഇടതുമുന്നണിയിലേക്ക് ചേക്കാറാന്‍ യു.ഡി.എഫ് വിട്ടുവെന്നതരത്തിൽ ചര്ച്ചയുണ്ടാകരുതെന്ന് ജോസഫ് ആഗ്രഹിക്കുന്നു. മാണി ഗ്രൂപ്പുമായി ലയിക്കാൻ എൽ.ഡി.എഫ് വിട്ടപ്പോൾ ഇത്തരത്തിലുണ്ടായ ചർച്ച തെൻറ സൽപ്പേരിന് വരുത്തിയ കളങ്കം ജോസഫിെൻറ മനസ്സിലുണ്ട്.
അതിനാൽ യു.ഡി.എഫ് വിട്ടാലും തൽക്കാലം സമദൂരം പ്രഖ്യാപിച്ച് സ്വതന്ത്ര നിലപാട് സ്വീകരിക്കുകയാണ് തന്ത്രം. യു.ഡി.എഫ് വിടുന്നതിൽ അതൃപ്തിയുള്ള പഴയ മാണി ഗ്രൂപ്പുകാരെ അടക്കിനിർത്താനും ഇത് സഹായകമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. കോൺഗ്രസുമായുള്ള അകലം ക്രമേണ വർധിക്കുന്നതോടെ അവരുടെ മനസ്സും തനിക്ക് അനുകൂലമാകുമെന്നും നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എൽ.ഡി.എഫിൽ എത്താമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
അതേസമയം, ജോസഫിനെ തണുപ്പിച്ച് ഒപ്പം നിർത്തുക, അല്ലെങ്കിൽ അവർ പൂർണമായും മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസും തന്ത്രങ്ങൾ മെനയുന്നുണ്ട്.
നിലപാട് കടുപ്പിച്ച് ജോസ് വിഭാഗം
കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗം. രാജിയെന്ന ജോസഫ് വിഭാഗത്തിെൻറയും കോൺഗ്രസിെൻറയും നിലപാട് തള്ളി ജോസ് കെ. മാണി രംഗത്തെത്തി. കെ.എം. മാണിയുടെ കാലത്തെ കരാറനുസരിച്ച് മുന്നോട്ട് പോകുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ജോസ് കെ. മാണി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പി.ജെ. ജോസഫ് പക്ഷം രാജിക്കായി യു.ഡി.എഫിൽ സമ്മർദം ഉയർത്തുന്നതിനിടെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം. 2015ൽ കെ.എം. മാണിയുമായി ഉണ്ടാക്കിയ ധാരണ മാത്രമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ജോസ് കെ. മാണി, കോൺഗ്രസ് നിലപാടിനെയും പരോക്ഷമായി തള്ളി. സെബാസ്റ്റ്യൻ കുളത്തുങ്കലിെൻറ രാജിയുമായി ബന്ധപ്പെട്ട് കരാറുണ്ടെന്നാണ് ജില്ല കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നത്.
കരാർ പാലിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാലാവധി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ തുല്യമായി വീതിക്കുകയായിരുന്നുെവന്ന് ജോസ് കെ. മാണി പറഞ്ഞു. ജോസഫ് വിഭാഗത്തിെൻറ ആവശ്യം അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മുന്നണിമാറ്റം സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ ജോസ്, ഇടതുമുന്നണിയെ പ്രകീർത്തിക്കുന്നത് ജോസഫാണെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.